നടിയേ അക്രമിച്ച മെമ്മറി കാർഡ് കിട്ടിയത് കാവ്യയുടെ കടയിൽനിന്നു തന്നെ, പീഢനം നടന്നത് ഓടുന്ന വാഹനത്തിൽ

കേസിലേ എല്ലാ തെളിവുകളും ലഭ്യമായതായി പോലീസ്. നടിയേ അക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ലഭിച്ചു.  കാവ്യാ മാധവന്റെ കടയായ ലക്ഷ്യയില്‍ നിന്നാണ് കേസില്‍ നിര്‍ണായകമാവുന്ന മെമ്മറികാര്‍ഡ് കണ്ടെത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം.ഈ കാരണത്താലാണ്‌ കാവ്യയേയും അമ്മയേയും കേസിൽ പ്രതി ചേർക്കാൻ സാധ്യത. ദിലീപ് ഇനിയും കേസിൽ പ്രതിയാകുമോ എന്ന് പറയാനിയിട്ടില്ല. എന്നാൽ ഭാര്യ കാവ്യക്കും അമ്മക്കും എതിരേ ലക്ഷ്യ വസ്ത്രാലയം വഴിയുള്ള തെളിവുകൾ ശക്തമാണ്‌. എല്ലാ തെളിവും ലഭിച്ചിട്ടും അറസ്റ്റ് മാത്രം നടക്കുന്നില്ല. ഇതിൽ ശക്തമായ ജനരോക്ഷം ഉയരുന്നുണ്ട്. പണത്തിനും സ്വാധീനത്തിനും പോലീസും, സർക്കാരും വശം വദരായി എന്നാണ്‌ പൊതുവേ ഉയരുന്ന വിമർശനം.

ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി. ഇതു തിരിച്ചറിഞ്ഞ പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം.

കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവായാണ് ദൃശ്യങ്ങളെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.
രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ െ്രെകംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് പൊലീസ് ആസ്ഥാനത്ത് എത്തിച്ചത്. ദൃശ്യം ചോരാതിരിക്കാന്‍ പൊലീസ് മേധാവി കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.എന്നാൽ ഏറെ നാൾ കാവ്യയുടെ കടയിലും പുറത്തുമായിരുന്നു മെമ്മറി കാർഡുകളിൽനിന്നും ദൃശ്യങ്ങൾ ചോർന്നൈരിക്കാനാണ്‌ സാധ്യത.

ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ വീഴ്ചപോലും പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നതിനാല്‍ പഴുതുകള്‍ എല്ലാമടച്ചശേഷം അറസ്റ്റിലേക്കു നീങ്ങിയാല്‍ മതിയെന്നാണ് ബെഹ്‌റയുടെ നിര്‍ദ്ദേശം.പൾസർ സുനിയുടെ ശബ്ദ രേഖയിൽ കൃത്രിമം നടന്നിട്ടുണ്ട്. ദിലീപിന്റെ മാനേജർ അപ്പുണ്ണി ദിലീപിനു വേണ്ടി ഇത് ചെയ്യുകയായിരുന്നു.അപ്പുണ്ണി ഇത് പോലീസിൽ സമ്മതിച്ചു. എന്നാൽ അപ്പുണ്ണിക്ക് ശബ്ദ രേഖ എഡിറ്റ് ചെയ്യാൻ വേണ്ട സഹായം നല്കിയത് ദിലീപ് മുഖേനയും അറിവോടെയും എന്ന് ഉറപ്പാണ്‌. അപ്പുണ്ണിക്ക് എഡിറ്റിങ്ങ് അറിയില്ല.

കേസില്‍ നടന്റെയും സംവിധായകന്റെയും താരമാതാവിന്റെയും പങ്ക് വ്യക്തമാക്കുന്ന ടെലിഫോണ്‍ രേഖകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. സുനി നിരന്തരം ബന്ധപ്പെട്ട ഒരു നമ്പര്‍ നാദിര്‍ഷയുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നാദിര്‍ഷ ജയിലിലേക്ക് സുനിയെ തിരിച്ചുവിളിച്ചതായും തെളിവുണ്ട്. ഇവര്‍ തമ്മില്‍ ഇക്കാലയളവില്‍ നാലു തവണ ഫോണ്‍ സംഭാഷണം നടത്തിയിട്ടുണ്ട്. ഇതിലൊന്നിന് എട്ടു മിനിറ്റ് ദൈര്‍ഘ്യമുണ്ട്. സുനിയെ അറിയില്ലെന്ന നാദിര്‍ഷയുടെ മൊഴി പൊളിക്കുന്നതാണ് ഈ തെളിവുകള്‍.