ഇന്ത്യ തോക്കില്‍ കയറി വെടിവെക്കരുതെന്ന് പാകിസ്താന്‍ ഹൈക്കമ്മീഷണര്‍

ഇസ്ലാമാബാദ്: മുബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ സകിയുര്‍ റഹ്മാന്‍ ലക്‌വിയുടെ കേസില്‍ ഇന്ത്യ തോക്കില്‍ക്കയറി വെടിവെക്കരുതെന്ന് പാകിസ്താന്‍. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കാത്തിരിക്കുകയല്ലാതെ തോക്കില്‍ക്കയറി വെടിവെക്കാതിരിക്കുന്നതാണ് നല്ലതെന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലക്‌വിയെ കുറ്റമുക്തനാക്കിയ പാക് കോടതി നടപടിയില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പാക് സര്‍ക്കാര്‍ ലക്‌വിയെ വീണ്ടും അറസ്റ്റ് ചെയ്ത് 30 ദിവസത്തെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് പാക് ഹൈക്കമ്മീഷണര്‍ ഇപ്രകാരം പ്രതികരിച്ചതു്‌.

Loading...