മിടുക്കനായ ഒരു മകനും ഇല്ല; എന്റെ അത്ര ഗ്ലാമറുമില്ല; മകന്‍ ജീന്‍ പോളിന്റെ കുറ്റങ്ങള്‍ പറഞ്ഞ് ലാല്‍

Loading...

അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നടന്‍ ലാല്‍ മലയാളത്തില്‍ മാത്രമല്ല, അന്യഭാഷകളിലും താരമാണ്. സോഷ്യല്‍മീഡിയയിലും സജീവമായ താരത്തിനെ നിരവിധി പേര്‍ പിന്തുടരുന്നുമുണ്ട്. ഇപ്പോള്‍ സെലിബ്രിറ്റികളുടെ താവളമായ ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവെച്ച ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ആരാധകരുടെ മനംകവരുന്നത്.

കഴിഞ്ഞദിവസമാണ് ആരാധകര്‍ക്ക് ഇഷ്ടമുള്ള ചോദ്യം ചോദിക്കാമെന്നുള്ള പോസ്റ്റ് അദ്ദേഹം പങ്കുവെച്ചത്. തൊട്ടുപിന്നാലെ ചറപറ ചോദ്യങ്ങളുമായി ആരാധകര്‍ വന്നു നിറഞ്ഞു. അതിനെല്ലാം ലാല്‍ നല്‍കിയതാകട്ടെ രസകരമായ മറുപടികളും. മകന്‍ ജീന്‍പോള്‍ ലാലിന്റെ മൂന്ന് കുറവുകള്‍ പറയാമോ എന്നായിരുന്നു ഒരു ചോദ്യം. ലാലിന്റെ മറുപടി ഇങ്ങനെ:
1. അവന്‍ എന്റെ അത്ര ഗ്ലാമര്‍ ഇല്ല. 2. അവന്‍ എന്റെ അത്ര പ്രായം ഇല്ല
3. അവന്‍ എന്നെപ്പോലെ ജീന്‍ എന്ന് പേരുള്ള മിടുക്കനായ മകന്‍ ഇല്ല.

Loading...

മറ്റൊരു ചോദ്യം എത്ര വയസായി എന്നുള്ളതായിരുന്നു. ദുല്‍ഖറിനെക്കാള്‍ അല്‍പ്പം കൂടുതലെന്നായിരുന്നു ലാലിന്റെ കിടിലന്‍ മറുപടി. ഹോളിവുഡില്‍ വില്ലനായി പൊയ്ക്കൂടെ എന്നാ ചോദ്യത്തിന്, എന്ത് ചെയ്യാനാണ് ഹോളിവുഡില്‍ നിന്ന് വരുന്നതെല്ലാം നായകവേഷങ്ങളാണ് എന്നായിരുന്നു ലാലിന്റെ തകര്‍പ്പന്‍ കമന്റ്.