മോഹൻലാൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ലാൽ ഫാൻസ് അസോസിയേഷൻ

Loading...

തിരുവനന്തപുരം: മോഹൻലാൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കെട്ടിത്തൂക്കി ഇറക്കിയ സ്ഥാനാർഥിയായേ ജനങ്ങൾ കാണൂവെന്ന് ലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിമൽ കുമാർ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ‘ന്യൂസ് അവറി’ലാണ് ലാൽ ഫാൻസ് അസോസിയേഷൻ പ്രതിനിധിയുടെ പ്രതികരണം.മോഹൻലാലിനെ മത്സരിപ്പിക്കാൻ ശ്രമിച്ചാൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വിമൽ കുമാർ വ്യക്തമാക്കി.

ഒരു രാഷ്ട്രീയപാർട്ടിയും ഒരു നടനെ വെച്ചല്ല തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതെന്ന് വിമൽ കുമാർ പറയുന്നു. അവർക്ക് അവരുടേതായ നയം വേണം.

Loading...

മോഹൻലാൽ പണ്ട് ഒരു പ്രമുഖചാനലിന്‍റെ ഡയറക്ടർ ബോർഡിലേക്ക് എത്തിയപ്പോൾ ആർഎസ്എസ്സുകാർ പോസ്റ്ററിൽ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചിട്ടുണ്ട്. എന്നിട്ട് അതേ ആളുകൾ എന്തിനാണ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരാൻ നോക്കുന്നത്? വിമൽ കുമാർ ചോദിക്കുന്നു.

സുരേഷ് ഗോപിയെപ്പോലെയല്ല മോഹൻലാൽ. രാഷ്ട്രസേവനത്തിനായി സ്വയം സിനിമയിൽ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലിറങ്ങിയ സുരേഷ് ഗോപിയെപ്പോലെയല്ല, മോഹൻലാലിന് സിനിമയിൽ ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്.

മോഹൻലാൽ സിനിമയിലഭിനയിക്കണ്ട, പകരം ലോക്സഭയിലെ പിന്നിലെ സീറ്റിൽ പോയി ഇരുന്നാൽ മതിയെന്നല്ല ഞങ്ങൾ കരുതുന്നത് – വിമൽ കുമാർ വ്യക്തമാക്കി.