‘നീന’യിലെ നായികയാക്കാന്‍ പ്രമുഖ നടിയെ സമീപിച്ചു, പക്ഷെ

കൊച്ചി: ശക്തമായ സ്ത്രീകേന്ദ്രീകൃത പ്രമേയം പറയുന്ന തന്റെ പുതിയ സിനിമ നീനയ്ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നതായി സംവിധായകന്‍ ലാല്‍ ജോസ്. നീനയിലെ നായികയാകാന്‍ പ്രമുഖ നടിയെ സമീപിച്ചെങ്കിലും പ്രതിഫലം കൂടുതല്‍ ചോദിച്ചതിനാല്‍ ഒഴിവാക്കുകയായിരുന്നുവെന്നും ലാല്‍ ജോസ് കൊച്ചിയില്‍ പറഞ്ഞു. നീനയിലെ നായിക ദീപ്തി സതിക്കും നടന്‍ വിജയ്ബാബു, തിരക്കഥാകൃത്ത് വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലാല്‍ജോസ് തന്റെ പുതിയ സിനിമ നീനയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

രണ്ട് സ്ത്രീകഥാപാത്രങ്ങള്‍.നീനയും നളിനിയും. ഇതിലൊരാള്‍ മദ്യപാനത്തിന് അടിമ. ഈരണ്ടുപേരുകളുടെയും ആദ്യാക്ഷരങ്ങളാണ് സിനിമയ്ക്ക് പേരായതെന്ന് ലാല്‍ ജോസ് പറഞ്ഞു. സിനിമയ്ക്ക് ഇതിനകം പ്രേക്ഷകരില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും മികച്ച പിന്തുണ കിട്ടിയതായും അദ്ദേഹം പറഞ്ഞു.

Loading...

നീനയിലെ നായികയാക്കാന്‍ പ്രമുഖ നടിയെ സമീപിച്ചു, പക്ഷെ പ്രതിഫലം കൂടുതല്‍ ചോദിച്ചതിനാല്‍ ഒഴിവാക്കുകയായിരുന്നുവെന്ന് ലാല്‍ ജോസ് പറഞ്ഞു. മുംബൈ സ്വദേശിയായ ദീപ്തിസായിയാണ് നായിക. മൈത്രി അഡ്വര്‍ടൈസിങ്ങ് കമ്പനിയുടെ ക്രിയേറ്റീവ് ഹെഡായ വേണുഗോപാലാണ് ചിത്രത്തിന് തിരക്കഥയും ഗാനങ്ങളും രചിച്ചത്. നവാഗതനായ നിഖില്‍ ജെ മേനോനാണ് നീനയുടെ സംഗീത സംവിധാനം. ജോമോന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചു.