സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപിക മേരിയുടെ മരണം കൊലപാതകം; ഭർത്താവടക്കം മൂന്നുപേർ അറസ്റ്റിൽ

ജൂലായ് 29 ന് പുലച്ചെ രണ്ടു മണിക്കാണ് അധ്യാപികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കം മുതൽ കൊലപാതകമണെന്ന് ആരോപണവുമായി നാട്ടുകാർ രംഗത്ത് വന്നിരുന്നു. ഭർത്താവിന്റെ വഴിവിട്ട ബന്ധം മേരി ചോദ്യം ചെയ്തിരുന്നു. അതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലോറി ഡ്രൈവറായ സാബുവിന്റെ കുടെ പ്രതികൾ ചെങ്കല്ല് കയറ്റിറക്ക് തൊഴിലാളികളായിരുന്നു.

ആ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ട് ലക്ഷം രൂപ നൽകി ക്വട്ടേഷൻ നൽകുകയായിരുന്നു. കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപിക മേരി എന്ന ലാലി (40)യുടെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.

Loading...

ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഭർത്താവിനെയും തമിഴ്നാട് സ്വദേശികളായ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. ഭർത്താവ് ചരളിലെ പ്ലാബ്ലനിക്കൽ സാബു ജേക്കബ് (48) തമിഴ്നാട്ടിലെ ധർമ്മപുരിയിലെ പപ്പിലപ്പട്ടി രവികുമാർ (31), ധർമ്മപുരിയിലെ കറുമ്പ്ര ഹള്ളിയിലെ എ.എൽ ഗണേശൻ (27) എന്നിവരാണ് അറസ്റ്റിലായത്.