ഭൂ ഉടമകള്‍ക്കു എട്ടിന്റെ പണിയുമായി ലൈഫ് പദ്ധതി 15ഏക്കറില്‍ കൂടൂതലുള്ളത് സര്‍ക്കാര്‍ തിരിച്ചെടുക്കും

Loading...

തിരുവനന്തപുരം: ഏക്കറുകണക്കിനു ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്കു പണിയുമായി സര്‍ക്കാര്‍,സംസ്ഥാനത്ത് വ്യക്തികളും സ്ഥാപനങ്ങളും കൈവശംവച്ചിട്ടുള്ള അധികഭൂമി ഏറ്റെടുക്കാനും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനം. പ്രത്യേക യജ്ഞമായി ഇതു നടപ്പാക്കും. ഇതിനുള്ള നടപടിയെടുക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ക്കു റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശംവച്ചിരിക്കുന്നവരില്‍നിന്നാണു ഭൂമി ഏറ്റെടുക്കുന്നത്. എല്ലാവര്‍ക്കും വീടു നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ വേണ്ടത്ര ഭൂമി സര്‍ക്കാരിന്റെ പക്കലില്ലാത്ത സാഹചര്യത്തിലാണ് ഭൂപരിഷ്‌കരണ നിയമം കര്‍ശനമായി നടപ്പാക്കുന്നതിലൂടെ അധികഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. വീടില്ലാത്ത എല്ലാവര്‍ക്കും വീടു നല്‍കാന്‍ സര്‍ക്കാര്‍ ലൈഫ് പദ്ധതി നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.ഈ പദ്ധതിയിലൂടെ പണി മേടിച്ചു കൂട്ടുന്നതില്‍ ഏറെയും അമ്പലവും ക്രിസ്ത്യന്‍ പള്ളികളുമായിരിക്കും,ഏറെ ഭൂമിയുടെ ഉടമസ്ഥരായി കണ്ടെത്തിയിരിക്കുന്നത് മതസ്ഥാപനങ്ങളെയാണ്.

അധികഭൂമി കൈവശംവച്ചിരിക്കുന്നതായി സംശയം തോന്നുന്ന കേസുകളില്‍ വില്ലേജ് ഓഫീസിലെ റവന്യൂ രേഖകള്‍ പരിശോധിക്കും. മറ്റെവിടെയെങ്കിലും ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കും. വ്യക്തികളോ കുടുംബമോ അധിക ഭൂമി കൈവശംവച്ചിരിക്കുന്നതായി തെളിഞ്ഞാല്‍ നോട്ടീസ് നല്‍കിയശേഷം ഭൂമി ഏറ്റെടുക്കും. സ്വന്തമായി ഭൂമിയുള്ളവര്‍ക്കു വീടു നല്‍കാനാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. 2018 മാര്‍ച്ച് മാസത്തോടെ ഇതു പൂര്‍ത്തിയാക്കും. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കു ഭൂമിയും വീടും നല്‍കാനുള്ള പദ്ധതി 2018 ല്‍ തന്നെ തുടങ്ങും. എന്നാല്‍ ഭൂരഹിതരായവര്‍ക്കെല്ലാം നല്‍കാനുള്ള ഭൂമി സര്‍ക്കാരിന്റെ പക്കലില്ല. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ ‘ഭൂരഹിതരില്ലാത്ത കേരളം’ എന്ന പദ്ധതി പരാജയപ്പെടാന്‍ കാരണവും ഇതായിരുന്നു. ഭൂരഹിതര്‍ക്ക് നല്‍കാന്‍ സ്വകാര്യ വ്യക്തികളില്‍നിന്നും ഭൂമി വാങ്ങി നല്‍കാനും തീരുമാനിച്ചിരുന്നു. ഇതിനായി കലാപരിപാടികള്‍ നടത്തി ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചെങ്കിലും ഈ പദ്ധതിയും

Loading...

കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈവശം വയ്ക്കാവുന്ന ഭൂമിയും പരമാവധി 15 ഏക്കറായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനു കൂടുതല്‍ ഭൂമി ആവശ്യമാണെന്ന് ബോധ്യപ്പെടുന്ന സാഹചര്യങ്ങളില്‍ ഇതില്‍ ഇളവ് അനുവദിക്കാറുണ്ട്. എന്നാല്‍ നിയമവിരുദ്ധമായി സംസ്ഥാനത്ത് നിരവധി വ്യക്തികളും സ്ഥാപനങ്ങളും പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശംവച്ചിട്ടുണ്ടെന്നാണു സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. പല ആധാരങ്ങളിലായിട്ടാണു ഭൂമി കൈവശംവച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ണമാകാത്തതിനാല്‍ ഇതു പെട്ടെന്ന് കണ്ടെത്താനും കഴിയില്ല. മാത്രമല്ല ഒരു വ്യക്തിക്കും കൂടുംബത്തിനും കൈവശംവയ്്ക്കാവുന്ന ഭൂമിയേക്കാള്‍ കൂടുതല്‍ ഭൂമി പല കുടുംബാംഗങ്ങളുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നേടി കൂടുതല്‍ ഭൂമി കൈവശംവയ്ക്കാന്‍ അര്‍ഹത നേടിയവരില്‍ മിക്കവരും നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇളവ് നേടാന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്കല്ല ഭൂമി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഭൂമിയും ഏറ്റെടുക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തില്‍വന്നശേഷം ഇതുവരെ നാല്‍പ്പതിനായിരം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതായാണ് കണക്ക്. ഇതില്‍ 38,000 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ബാക്കി ഭൂമിയില്‍ കൂടുതലും വാസയോഗ്യമല്ലാത്തതാണ്. അധിക ഭൂമി ഏറ്റെടുക്കുന്നതോടെ ഭൂരഹിതരില്‍ ഭൂരിപക്ഷത്തിനും ഭൂമി ലഭ്യമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.