തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫിന്റെ കാലത്തേ വൻ ഭൂമികൊള്ളയുടെ വിവരങ്ങൾ മന്ത്രി എ.കെ ബാലൻ പുറത്തുവിട്ടു. 5 ലക്ഷം ഏക്കാർ ഭൂമിയിൽ അനധികൃതമായി തിരിമറികൾ നടന്നുവെന്ന് അദ്ദേഹം അറിയിച്ചു.കാട്ടുകൊള്ളയാണ് സംസ്ഥാനത്ത് നടന്നത്. ഇവയുമായി ബന്ധപ്പെട്ട് 46 കേസുകള്‍ എടുത്തുവെങ്കിലും ഒന്നിപ്പോലും നടപടി ഉണ്ടായില്ല. ഐ ജി എസ് ശ്രീജിത്ത് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഇതിന്റെ എല്ലാ വിവരങ്ങളും പുറത്തു കൊണ്ടുവരികയും കുറ്റക്കാരെ പിടിക്കുകയും ചെയ്യും. അന്യാധീനപ്പെട്റ്റതും തട്ടിപ്പുകൾ നടത്തിയതുമായ ഭൂമികൾ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരുണ എസ്റ്റേറ്റ് അടക്കമുള്ള വിവാദ ഭൂമി ഇടപാടുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കും. അന്വേഷണം എങ്ങനെ വേണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനിക്കും.അടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രിസഭാ ഉപസമിതി യോഗം ചേരുകയും തുടര്‍ നടപടികള്‍ തീരുമാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Loading...