ഇടുക്കി. മൂന്നാറിന് സമീപം കുണ്ടള എസ്റ്റേറ്റില്‍ പുതുക്കുടി ഡിവിഷനില്‍ ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടിയതിന് സമീപം ലയങ്ങളില്‍ 141 കുടുംബങ്ങളിലായി 450 ഓളം പേരാണ് താമസിക്കുന്നത്. ഉരുള്‍പൊട്ടിവന്ന് മൂന്നാര്‍ വട്ടവട പാതയില്‍ തങ്ങി നില്ന്നതിനാല് വന്‍ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാത്രിയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
ലയങ്ങളിലെ താമസക്കാരെ ദുരിതാശ്വാസ ക്യാമ്പിലേക്കും കുറച്ച് പേരെ ബന്ധുവീടുകളിലേക്കും മാറ്റി താമസിപ്പിച്ചു. ആദ്യമായിട്ടാണ് പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്. രാത്രി വാഹനത്തില്‍ എത്തിയവരാണ് ഉരുള്‍പൊട്ടി റോഡിലേക്ക് പതിച്ചതായി കണ്ടത്. സ്ഥലത്ത് രണ്ട് കടകളും ക്ഷേത്രവും പൂര്‍ണമായും മണ്ണിനടിലായിട്ടുണ്ടെന്നും പ്രദേശവാസികള്‍ക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്ന് ദേവികുളം എംഎല്‍എ പറഞ്ഞു.
റോഡില്‍ നിന്നും മണ്ണ് നീക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വട്ടവ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. എല്ലാവരും ഉറക്കം ആയിരുന്നതിനാല്‍ ഉരുള്‍പൊട്ടിയത് ആരും അറിഞ്ഞിരുന്നില്ല.