ഓസോണ്‍ പാളിയിലെ വലിയ സുഷിരം അടഞ്ഞു

ഭൂമിയ്ക്ക് ഭീഷണിയായിരുന്ന ഓസോണ്‍ പാളിയിലെ വലിയ സുഷിരം അടഞ്ഞതായി റിപ്പോര്‍ട്ട്. ഓസോണ്‍ പാളിയില്‍ ഇതുവരെയുണ്ടായതില്‍ വച്ച്‌ ഏറ്റവും വലിയ സുഷിരമാണ് ഇല്ലാതായിരിക്കുന്നത്.

പത്ത് ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയായിരുന്നു ഈ സുഷിരത്തിനുണ്ടായിരുന്നത്. സൂര്യനില്‍ നിന്നും പുറപ്പെട്ട് വരുന്ന അള്‍ട്രാ വൈലറ്റ് രശ്മികള്‍ അടക്കമുള്ള സൂര്യരശ്മികളെ ഭൂമിയിലെത്തിക്കാതെ തടയുന്നത് ഓസോണ്‍ പാളികളാണ്.

Loading...

കോപര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിറ്ററിംഗ് സര്‍വീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തെ കുറിച്ച്‌ നിരന്തരം നിരീക്ഷിക്കുന്ന മോണിറ്ററിംഗ് സര്‍വീസാണിത്.