ലഷ്‌കര്‍ ഈ ത്വായ്ബയുമായി ബന്ധമുള്ള മലയാളിയുവതി കൂടി പിടിയില്‍

കഴിഞ്ഞ ദിവസം പിടിയിലായ ലഷ്‌കര്‍ ഈ ത്വായ്ബ സംഘത്തിലെ തൃശൂര്‍ക്കാരനുമായി ബന്ധമുള്ള ഒരു യുവതിയെ കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തു എന്ന പുതിയ വിവരം. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇവര്‍ക്ക തൃശൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമുമായി ബന്ദമുണ്ടെന്നാണ് നിഗമനം. ആറ് ലഷ്‌കറെ തയ്ബ ഭീകരര്‍ ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറി കോയമ്പത്തൂരില്‍ താവളമടിച്ചതായും തൃശൂര്‍ ജില്ലക്കാരനായ ഒരാള്‍ അവരുടെ കാരിയര്‍ ആയി പ്രവര്‍ത്തിക്കുന്നതായും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു ഇതിനെ തുടര്‍ന്നുള്ള വവ്യാപക അനേഷണത്തില്‍ ആറംഗസംഘം പിടിയിലാവുകയാവുകയായിരുന്നു.അതായത് ഇയാളുടെ സഹായത്തോടെയാണ് ഭീകരര്‍ ശ്രീലങ്കയില്‍നിന്ന് തമിഴ്‌നാട് തീരത്തെത്തിയത്. ബഹ്റൈനില്‍ കച്ചവടക്കാരനായിരുന്നു ഇയാള്‍. നുഴഞ്ഞുകയറിയവരില്‍ ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയും മറ്റുള്ളവര്‍ ശ്രീലങ്കക്കാരുമാണെന്നാണു വിവരം. ഇല്യാസ് അന്‍വര്‍ എന്നയാള്‍ പാക്ക് ഭീകരനാണ്.

അബ്ദുള്‍ ഖാദറിനെ തിരിച്ചറിഞ്ഞതിനു ശേഷം നട്തതിയ ചോദ്യം ചെയ്യലിലാണ് യുവതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. പിടിയിലായ യുവതിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.ിവരെ ചോദ്യംചെയ്ത വരികയാണ്. അതേസമയം, കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത തുടരുകയാണ്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയിലെ എട്ട് ജില്ലകളില്‍ 8,000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ചെന്നൈ അടക്കമുള്ള നഗരത്തില്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിന്റെ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Loading...

ഇതോടെ കൂടുതല്‍ മലയാളികള്‍ക്ക ഭാകരസംഘടനയുമായി ബന്ധമുണ്ടെന്ന സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്. മുമ്പ് പുറത്തുവന്ന പല റിപ്പോര്‍ട്ടുകളിലും മലയാളികളുമായുള്ള ബന്ധം സൃഷ്ടിച്ച ഭീകരര്‍ കേരളത്തിലേക്കെത്താന്‍ ശ്രമം നടത്തുമെന്ന വിവരം ലഭിച്ചിരുന്നു. മാത്രമല്ല, ഇക്കഴിഞ്ഞശ്രീലങ്കന്‍ ബോംബ് സ്ഫോടനത്തിലും പാലക്കാട് സ്വദേശി റിയാസിന്റെ പങ്ക് കണ്ടെത്തിയിരുന്നു,