ഡബ്ലിന്‍: ദീര്‍ഘകാലമായി അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികള്‍ക്കും മറ്റ് ഇന്ത്യന്‍ വംശജര്‍ക്കും ഐറിഷ് പൌരത്വം ലഭിച്ചതിനുശേഷം ഏറ്റവുമധികം ആവശ്യം വന്നേക്കാവുന്ന രണ്ടു രേഖകളാണ് പി ഐ ഒ (PIO) കാര്‍ഡും, ഓ സി ഐ (OCI) കാര്‍ഡും. പെഴ്സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നതാണ് പി ഐ ഒ എന്നതിന്റെ മുഴുവന്‍ രൂപം. ഓവര്‍സീസ്‌ സിറ്റിസന്‍ഷിപ്പ് ഓഫ് ഇന്ത്യ എന്നതാണ് ഓ സി ഐ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ പാരമ്പര്യമുള്ളവരും, നിലവില്‍ വിദേശ പൌരത്വമുള്ളവരുമായവര്‍ക്കാണ് ഈ രണ്ടു കാര്‍ഡുകള്‍ കൊണ്ടും ആവശ്യം വരുന്നത്. വിദേശപൌരത്വമുള്ളവര്‍ക്ക് കൂടെ കൂടെ ഇന്ത്യയില്‍ വന്നു പോകണമെന്നുള്ളപ്പോഴാണ് ഈ കാര്‍ഡുകള്‍ പ്രയോജനപ്രദമാവുന്നത്.

നിലവില്‍ പി ഐ ഓ കാര്‍ഡ് കൈവശമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഓ സി ഐ കാര്‍ഡിനായി സൗജന്യ നിരക്കില്‍ അപേക്ഷിക്കാവുന്ന അവസരം നിലവില്‍ ഉണ്ട്. എന്നാല്‍ അതിന്‍റെ അവസാന തിയതി ഈ ജൂണ്‍ മാസത്തോടെ അവസാനിക്കുകയാണെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു.

Loading...