പോരിന് ഉറച്ച് ലതികാ സുഭാഷ്; ഏറ്റുമാനൂരില് സ്വതന്ത്രയായി മത്സരിക്കും

കോട്ടയം: കടുത്ത പ്രതിഷേധങ്ങളുമായി രംഗത്ത് എത്തി ഒടുവില്‍ ഏറ്റുമാനൂരില്‍ തന്ന പോരിന് ഇറങ്ങാന്‍ ഉറച്ചിരിക്കുകയാണ് ലതികാ സുഭാഷ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ലതികയുടെ തീരുമാനം. ഇതോടെ ലതിക പ്രചാരണം ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഏറ്റുമാനൂര്‍ സീറ്റിനായി കേരള കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചിരുന്നില്ലെന്നും ഏറ്റുമാനൂര്‍ അല്ലെങ്കില്‍ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നില്ലെന്നുമാണ് ലതികാ സുഭാഷ് വ്യക്തമാക്കുന്നത്. ഏറ്റുമാനൂരിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ലതികാ സുഭാഷ്. അതേസമയം മത്സരിക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ അവരെ തടയാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഏറ്റുമാനൂരിലെ ജനങ്ങൾ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്യാൻ കൊതിക്കുകയാണ്. കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗം യുഡിഎഫ് വിട്ടുപോയതോടെ ഏറ്റുമാനൂരിൽ കോൺ​ഗ്രസിന് മത്സരിക്കാൻ കഴിയുമെന്ന് ഏതൊരു പാർട്ടി പ്രവർത്തകരെയും പോലെ താനും ആ​ഗ്രഹിച്ചു. എഐസിസി, കെപിസിസി ഭാരവാഹികളടക്കം സംഘടനാ വേദികളിൽ പറഞ്ഞതും പ്രവർത്തകർ പറഞ്ഞുകേട്ടതും ഏറ്റുമാനൂരിൽ കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി മത്സരിക്കണമെന്നായിരുന്നു. കേരളാ കോൺ​ഗ്രസിൽ നിന്ന് കോൺ​ഗ്രസ് ഒരു സീറ്റ് തിരിച്ചുപിടിക്കുകയാണെങ്കിൽ അത് ഏറ്റുമാനൂർ ആയിരിക്കുമെന്ന് നേതാക്കൾ അന്ന് പറഞ്ഞിരുന്നുവെന്ന് ലതികാ സുഭാഷ് വ്യക്തമാക്കി.

Loading...