മുംബൈ. ലവ് ജിഹാദ് തടയുവാന്‍ നീയമം അവതരിപ്പിക്കുവാന്‍ മഹാരാഷ്ട സര്‍ക്കാര്‍. ഈ ശൈത്യകാല സമ്മേളനത്തില്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരുവനാണ് ഷിന്‍ഡെ ബിജെപി സര്‍ക്കാരിന്റെ നീക്കം. ബില്‍ നിയമം ആകുന്നതോടെ ലവ് ജിഹാദ് തടയുവാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതേ ബില്‍ ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണ്ണാടക, ഹരിയാന, ഉത്തരപ്രദേശ് എന്നി സംസ്ഥാനങ്ങളിലും നിലവില്‍ വരും.
ബില്ലില്‍ കടുത്ത ശിക്ഷയാണ് ലവ് ജിഹാദ് നടത്തുന്നവര്‍ക്ക് നല്‍കുന്നത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ലവ് ജിഹാദ് മാറും. ലവ് ജിഹാദിന് ഇരയാകുന്ന പെണ്‍കുട്ടി ദളിത് വംശജയോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോ ആണെങ്കില്‍ ശിക്ഷാ കാലാവധി വീണ്ടും കൂടും.
Loading...