കൊച്ചിയിൽ അഭിഭാഷകനെ നടുറോഡിൽ മർദിച്ചു; ജഡ്ജി ഇടപെട്ട് പൊലീസിൽ ഏൽപ്പിച്ചു

കൊച്ചി: കൊച്ചി ന​ഗരമധ്യത്തിൽ അഭിഭാഷകന് മർദനം. ഹൈക്കോടതി അഭിഭാഷകനെയാണ് നടുറോഡിൽ വെച്ച് മർദിച്ചത്. മർദ്ദിച്ചയാളെ ജഡ്ജി തൽസമയം ഇടപെട്ട് പൊലീസിനെ ഏൽപ്പിച്ചു. എറണാകുളം ഫോർ ഷോർ റോഡിലാണ് ഇന്ന് രാവിലെ 10 മണിക്ക് സംഭവം നടന്നത്. ഹൈക്കോടതിയിലേക്ക് കാറിൽ പോകുകയായിരുന്ന അഡ്വ ലിയോ ലൂക്കോസിനാണ് മർദ്ദനമേറ്റത്. ലിയോ സഞ്ചരിച്ചിരുന്ന കാറിൻറെ പിൻവശത്ത് കാർ ഇടിച്ച ശേഷം ഇറങ്ങി വന്ന് മുഖത്തിന് അടിക്കുകയായിരുന്നു.

തൊടുപുഴ സ്വദേശി ജിജോ സെബാസ്റ്റ്യൻ ആണ് ക്രൂരമായി അക്രമo നടത്തിയത്. സംഭവം നടക്കുമ്പോൾ അത് വഴി പോകുകകയായിരുന്ന ഹൈകോടതി ജഡ്ജി ജസ്റ്റീസ് എൻ നഗരേഷ് കൂടെ ഉണ്ടായിരുന്ന പൊലീസുകാരനെ കൊണ്ട് പ്രതിയെ പിടിച്ചു മാറ്റി പൊലീസിനെ ഏൽ‌പ്പിച്ചു. അടിയുടെ ആഘാതത്തിൽ അഭിഭാഷകൻറെ ശ്രവണശേഷിക്ക് തകരാർ സംഭവിച്ചു. കാറിൻറെ താക്കോൽ ഉപയോഗിച്ചായിരുന്നു മർദ്ദനം. പരിക്കേറ്റ അഭിഭാഷകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Loading...