രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശം കത്തുന്നു… പരാതി നല്‍കുമെന്ന് രമ്യ

മലപ്പുറം : പി.കെ. ബിജുവിനെതിരേ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരേ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശം കത്തുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശം ഉള്‍പ്പെടുത്തി പ്രസംഗം നടത്തി എന്നാണ് വിജയരാഘവനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം.

”ആലത്തൂരിലെ സ്ഥാനാര്‍ത്ഥിയായ പെണ്‍കുട്ടി ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയേയും. അതോടു കൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ, അത് പോയിട്ടുണ്ട്.” ഇങ്ങിനെയായിരുന്നു പൊന്നാനിയില്‍ നടന്ന എല്‍.ഡി.എഫ്. കണ്‍വെന്‍ഷനില്‍ വിജയരാഘവന്റെ വാക്കുകള്‍.

Loading...

പരാമര്‍ശം ആള്‍ക്കാര്‍ ഏറ്റുപിടിക്കാന്‍ തുടങ്ങിയതോടെ താന്‍ അങ്ങിനെയൊന്നും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും ഒന്നും വിചാരിച്ചിട്ടില്ല എന്നും പറഞ്ഞു.

പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ പ്രചരണാര്‍ത്ഥം നടത്തിയ യോഗത്തിലായിരുന്നു വിജയരാഘവന്റെ പ്രസ്താവന. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിജയരാഘവന്‍ പ്രസംഗിച്ചത്.

എന്തായാലും തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ഈ പരാമര്‍ശത്തിനെതിരെ പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് രമ്യ.