സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് 2021 ജനുവരിയിൽ

കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത ജനുവരിയോടെ തുറക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 2021 ജനുവരിയോടെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. ഒരു വർഷത്തോളം വിദ്യാലയാന്തരീക്ഷത്തിൽ നിന്ന് മാറിനിന്ന കുട്ടികൾ തിരിച്ചെത്തുമ്പോൾ അവർക്ക് വേണ്ട സൗകര്യങ്ങൾ സജ്ജമാക്കാൻ പദ്ധതി ആവിഷ്കരിച്ചതായും മുഖ്യമന്ത്രി വിശദീകരിച്ചു.

നൂറു ദിവസത്തിനുള്ളിൽ 250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ പണി തുടങ്ങും. 11400 സ്കൂളുകളിൽ ഹൈ ടെക് ലാബുകൾ സജ്ജീകരിക്കും. 10 ഐ ടി ഐ ഉത്ഘാടനം ചെയ്യും. സർക്കാർ എയ്ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്സുകൾ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറു ദിവസത്തിനുള്ളിൽ നൂറു പദ്ധതികൾ പൂർത്തീകരിക്കും. റേഷൻ കടകൾ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം നാലു മാസം കൂടി തുടരും. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നൂറു രൂപവീതം വർധിപ്പിക്കും. പെൻഷൻ മാസം തോറും വിതരണം ചെയ്യും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യും.

Loading...

കോവിഡ് പ്രതിരോധം ഊർജിതമാക്കും. കോവിഡ് പരിശോധനകൾ പ്രതിദിനം അരലക്ഷമായി ഉയർത്തും. വിദ്യാലയങ്ങൾ അടുത്ത ജനുവരിയിൽ തുറക്കും. 5 കോടി മുടക്കിൽ 35 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. 250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കും. 11,400 സ്കൂളുകളിൽ ഹൈടെക് കംപ്യൂട്ടർ ലാബുകൾ. നവീകരിച്ച 10 ഐടിഐകൾ ഉദ്ഘാടനം ചെയ്യും. മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 961 കോടി മുടക്കി 5,000 ഗ്രാമീണ റോഡുകൾ തുടങ്ങും.

41 കിഫ്ബി പദ്ധതികൾ നവംബറിനകം ഉദ്ഘാടനം ചെയ്യും. കോവളം ബേക്കൽ ജലപാതയുടെ 451 കിലോമീറ്റർ ഗതാഗതയോഗ്യമാക്കും. കൊച്ചി മെട്രോപോളിറ്റൻ ട്രാൻസ്പോർട് അതോറിറ്റി ഉദ്ഘാടനം ചെയ്യും. കേരളപ്പിറവിയിൽ പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കും. കടകളുടെ ശൃംഖല തുടങ്ങും, കൃഷിക്കാർക്ക് തൽസമയം പണം അക്കൗണ്ടിലേക്ക്. രണ്ടാം കുട്ടനാട് വികസന പദ്ധതി തുടങ്ങും. കേരളാ ചിക്കൻ ഔട്‌ലെറ്റുകൾ 50 എണ്ണം കൂടി.