എം.എല്‍.എ മാരുടെ സംസാരഭാഷയും ശരീരഭാഷയും ഇങ്ങനെയായാല്‍ ഈ കളി എവിടെയെത്തും. സ്പീക്കറുടെ ചേമ്പറില്‍ കയറി ലോകത്തെ മുഴുവന്‍ മലയാളികളേയും തന്റെ പൃഷ്ടം കാട്ടിയ ശിവന്‍കുട്ടി. തനിക്കെതിരെ വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ പത്രത്തേ തന്തയില്ലാത്ത കള്ള പരിശകള്‍ എന്നു വിളിച്ച് ഫേസ്ബുക്കിലൂടെ തെറിപ്പാട്ടുനടത്തിയ അരൂര്‍ എം.എല്‍.എ എ.എം ആരിഫ്, ഇതാ ഒടുവില്‍ സി.പി.ഐയുടെ ബിജിമോള്‍ എം.എല്‍.എ പീരുമേട് എ.ഡി.എം മോണ്‍സി.പി.അലക്‌സാണ്ടറുടെ കൈക്കു പിടിച്ച് തോളിലും മുഖത്തും ഇടികൊടുത്തിരിക്കുന്നു. ആദ്യത്തേ 2 പേരും സി.പി.എം എം.എല്‍.എമാരായിരുന്നെങ്കില്‍ ബിജിമോള്‍ സി.പി.ഐ ആണെന്നേയുള്ളൂ. എന്താ ഇവരൊക്കെ ഇങ്ങനെ? ഒരു എം.എല്‍.എ ആയാല്‍ ആരുടെയും കഴുത്തിനു കുത്തിപിടിച്ച് കാര്യങ്ങള്‍ നടപ്പാക്കാനും, പരസ്യമായി പൂരപാട്ടു ഫേസ്ബുക്കിലൂടെ പാടാനും ഇവരൊക്കെ ആരാണ്?.. ജനങ്ങളുടെ ചിലവില്‍ അവരുടെ ചെല്ലും ചെലവും പറ്റി ജീവിക്കുന്ന ഇവര്‍ക്കൊക്കെ സമാധാനത്തില്‍ കഴിഞ്ഞുകൂടെ? എം.എല്‍.എ ആയാല്‍ എല്ലാം കൈയ്യിലെടുത്ത് ആരുടെമേലും മെക്കിട്ടുകയറാന്‍ ഇവര്‍ക്കെന്താ അധികാരം?..എന്താണിവര്‍ ജനങ്ങളെ പറ്റിയും സമൂഹത്തേ പറ്റിയും ധരിച്ചിരിക്കുന്നത്?..എന്ത് ആഭാസത്തിനും കൈയ്യടിക്കുമെന്നാണോ? അതിനു ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന അടിമകള്‍ മാത്രമേ ഉണ്ടാകൂ. ജനം കൂടില്ല.

gate-row bijimol_PravasiShabdam

Loading...

പൂരപ്പറമ്പിലും, മദ്യപിച്ച് ലക്കുകെട്ടവരെ പോലെയും അല്ല ഒരു എം.എല്‍.എ സംസാരിക്കേണ്ടത്. സ്വന്തം പാര്‍ട്ടിയിലും വീട്ടിലും സ്ഥിരമായി നടത്തി നാവിനു തഴമ്പായ പദപ്രയോഗങ്ങള്‍ ജനങ്ങളോടും സമൂഹത്തോടും സംവദിക്കുമ്പോള്‍ അറിയാതെ പുറത്തുവരുന്നവര്‍ പൊതുരംഗം വിടണം. അഴുക്കും, പര നാറി പ്രയോഗങ്ങളും, തന്തയില്ലാത്ത തുടങ്ങിയ പ്രസ്താവനകളും മൊഴിയാന്‍ ഞങ്ങളുടെ സമൂഹം നിങ്ങളുടെ കക്കൂസും, അഴുക്കുചാലുമല്ല..

bijimol_PravasiShabdam

നേതാക്കളെ. നിങ്ങളെ കണ്ടാല്‍ തന്നെ മാറി നടക്കണമെന്ന് രീതിയില്‍ ദുര്‍ഗന്ധം വമിക്കുകയാണ്. ഇതൊക്കെ സത്യമാണ്..സമൂഹത്തോട് സംവദിക്കുമ്പോള്‍ നാക്കും, വാക്കും, ഗുണ്ടായിസം മൂടിയ നിങ്ങളുടെ ശരീരവും ഒക്കെ ഇനിയെങ്കിലും സൂക്ഷിക്കണം.

06tvcgn04_Assem_07_1355640e_PravasiShabdam

നേതാക്കള്‍ മാത്രമല്ല ഇവര്‍. ജനപ്രതിനിധികളാണ്. ജനങ്ങളെ തെറിയും, മദ്യപാനികള്‍ നടത്തുന്ന പൂരപാട്ടുകളും, ചവിട്ടുനാടകവുമല്ല ജന പ്രതിനിധികള്‍ പഠിപ്പിക്കേണ്ടത്. മനുഷ്യനും അവന്റെ അന്തസിനും വില നല്കാത്ത ഇത്തരം വിഴുപ്പുകളെ ജനാധിപത്യത്തില്‍ നിന്നും പുറം തള്ളണം. നാക്കും വാക്കും, കൈയൂക്കും കണ്ട് കേരളം കീഴടക്കാന്‍ ഇറങ്ങിതിരിച്ചവര്‍ ഏതു ലോകത്താണിപ്പോഴും. നീട്ടി കുരച്ചാല്‍ നടുങ്ങുന്നവരല്ല കേരളത്തിലെ ജനങ്ങള്‍. കുരക്കുന്നവനെ അതിന്റെ തുടലില്‍ പൂട്ടാനും സ്ഥാനത്ത് തളയ്ക്കാനും ജനത്തിനറിയാം. അതിന്റെ ഏറ്റവും വലിയ തെളിവാണ് അരുവിക്കര തിരഞ്ഞെടുപ്പില്‍ ഇടതിനു കിട്ടിയ വന്‍ ജന പിന്തുണ.

ariff mla said

ഒരുപാട് രക്തസാക്ഷികള്‍ ജീവന്‍ ബലികൊടുത്തുയര്‍ത്തിയ ഈ മഹാ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ജനങ്ങളുടെയിടയില്‍ നിന്നു തന്നെ അകലുകയും, തങ്ങള്‍ക്ക് നേരെ ആരോപണങ്ങള്‍ വന്നാല്‍ കുത്തിനു പിടിക്കുന്ന ആ ദാര്‍ഷ്ട്യം ഇങ്ങനെ തുടരാനാണ് ഭാവമെങ്കില്‍ അങ്ങ് പശ്ചിമ ബംഗാളിലേക്കോ ഇങ്ങ് അരുവിക്കരയിലേക്കോ എത്തിനോക്കിയാല്‍ മനസിലാകും, കാലിന്റടിയില്‍ നിന്നും മണ്ണൊലിച്ചു പോയികൊണ്ടിരിക്കുന്നു. പോസ്റ്ററൊട്ടിക്കാനും സമ്മേളനങ്ങള്‍ക്ക് ആള്‍ക്കൂട്ടത്തിനായും അന്യസംസ്ഥാനക്കാരെ ദിവസക്കൂലിക്ക് കിട്ടിയേക്കാം, പക്ഷേ, വോട്ടുചെയ്യാന്‍ കിട്ടില്ല. വോട്ടു ചെയ്യണമെങ്കില്‍ അതാതു മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കെ സാധിക്കൂ. അതിനു ജനങ്ങളെ അറിയാനും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപ്പെടുവാനും കഴിയണം, അങ്ങനെ കഴിയാത്തതുകൊണ്ടല്ലേ ഡെല്‍ഹിയില്‍ വന്‍ പ്രസ്ഥാനങ്ങളെ ജനങ്ങള്‍ തിരസ്‌ക്കരിച്ചതും മറ്റൊരു പുത്തന്‍ പ്രസ്ഥാനത്തിനെ തെരഞ്ഞെടുത്തതും.

കാലം മാറിയെന്ന ബോധം ഇനിയെങ്കിലും ഉണ്ടാകണം, ചീമുട്ടകള്‍ സോഷ്യല്‍മീഡിയകളിലെ ട്രോളുകളായി വരുന്ന കാലാമാണെന്നുള്ള ബോധം എന്നാ ഈ ജനപ്രതിനിധികള്‍ക്കുണ്ടാകുക!

free-fo_PravasiShabdam

ഇടതു നേതാക്കള്‍ ഇപ്പോഴും നാടുവാഴികളുടെ രീതിയിലാണ്. എതിര്‍ക്കുന്നവനെ കൊല്ലുക, അപമാനിക്കുക, നശിപ്പിക്കുക, വാമൂടികെട്ടാന്‍ ഭീഷണിപ്പെടുത്തുക എല്ലാം ഇപ്പോഴും തുടരുകയാണ്. നാടുവാഴികളുടെ ശരീര ഭാഷയും, നാക്കും തുടരുന്നു. ആര് ഇഷ്ടപ്പെടും ഇതൊക്കെ. മാന്യമായ പെരുമാറ്റവും പ്രതികരണവും ഇല്ലാത്ത നേതാക്കളെ ജനങ്ങള്‍ നിലമ്പെരിശാക്കും. ഇതു പഴയ കേരളമല്ല, നെറ്റി ചുളിച്ചും, മുദ്രാവാക്യം വിളിച്ചും, സാമാധാന പ്രിയരായ ജനങ്ങളെ പഴയതുപോലെ കാല്‍ കീഴില്‍ നിര്‍ത്താന്‍ ആവില്ല. ഇടതു മുന്നണിയുടെ തെറിവിളിയും, ഗുണ്ടായിസവും കാണിക്കുന്ന നേതാക്കള്‍ മനസിലാക്കിയാല്‍ നല്ലത്.

kerala-assembly-protest-budget3_PravasiShabdam

അക്രമവും, പൂരപാട്ടും, ഭീഷണിയും ആയി മുന്നോട്ട് പോകാനാണ് ഇനിയും തീരുമാനം എങ്കില്‍ ലാല്‍ സലാം സഖാക്കളെ ഒന്നും പറയാനില്ല, കാണാം അടുത്ത തിരഞ്ഞെടുപ്പില്‍, ജനം വിധിക്കുമ്പോള്‍ പിന്നെ കരയരുത്. വോട്ടുചെയ്ത് പ്രതികരിക്കുന്ന ഞങ്ങളെ ഫലം വരുമ്പോള്‍ മദ്യപാനികളും, വോട്ടിനു കോഴവാങ്ങുന്നവരും ആയി ചിത്രീകരിക്കരുത്. നന്നാകാന്‍ ഒരിക്കലും ഞങ്ങള്‍ തയ്യാറല്ലെന്നും, നശിക്കാന്‍ തീരുമാനിച്ചതാണെന്നും ഉള്ള രീതിയില്‍ ഈ പോക്ക് ഇടതുമുന്നണിയേ സ്‌നേഹിക്കുന്നവര്‍ക്ക് വേദനയുണ്ടാക്കും.

ഇടുക്കി എഡിഎമ്മിനെ ബിജിമോള്‍ എം.എല്‍.എ പൊലീസ് സാന്നിധ്യത്തില്‍ കൈയേറ്റം ചെയ്യുന്ന വീഡിയോ കാണാം