ഇന്നലത്തെ കഞ്ഞിവെള്ളമാണ് ഇന്നത്തെ ഭക്ഷണം; എല്‍.ഡി.എഫിന്റെ ‘മോഡല്‍’ പാറു അമ്മയുടെ ജീവിതമിങ്ങനെ

കളമശേരി: ‘ഉറപ്പാണ് ഭക്ഷ്യ സുരക്ഷ, ഉറപ്പാണ് എല്‍ ഡി എഫ്’ – ഈ പരസ്യവാചകത്തിനൊപ്പമുള്ള പോസ്റ്ററില്‍ ചിരിച്ച്‌ നില്‍ക്കുന്ന പാറു അമ്മയെന്ന 83 കാരിയുടെ ജീവിതത്തില്‍ പക്ഷേ, അത്ര നിറമുള്ള ചിരികളില്ല. ഭാക്ഷ്യ സുരക്ഷ ഉറപ്പാണെന്ന് പറയുന്ന പോസ്റ്ററുകളില്‍ നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന പാറു അമ്മയുടെ വീട്ടില്‍ പക്ഷേ, കഞ്ഞി വെയ്ക്കാന്‍ ഒരു നുള്ള് അരി പോലുമില്ല.

കളമശേരി സ്വദേശിനിയായ പാറു അമ്മയുടെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് വീടിന്‍്റെ ശോചനീയമായ അവസ്ഥ പുറംലോകമറിയുന്നത്. ‘റേഷന്‍ കിട്ടിയ അരി തീര്‍ന്നു. ഇന്നലെ വെച്ച കഞ്ഞിവെള്ളം കുടിച്ചാണ് നിലനില്‍ക്കുന്നത്’ എന്നാണ് പാറു അമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

Loading...

ആദ്യമായി പോസ്റ്റല്‍ വോട്ട് ചെയ്തതിന്‍്റെ സന്തോഷവും പാറു അമ്മയ്ക്കുണ്ട്. ‘ഞാന്‍ 100 വയസ് വരെ ജീവിക്കും. എന്‍്റെ ജാതകത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്’- പാറു അമ്മ പറയുന്നു. പാറു അമ്മയുടെ വീടിന് മുകളിലെ ഷീറ്റിലേക്ക് അടുത്തുള്ള മരക്കൊമ്ബ് ഒടിഞ്ഞ് നില്‍ക്കുകയാണ്. ഒരു കാറ്റ് വന്നാല്‍ മരക്കൊമ്ബ് ഷീറ്റ് മുകളിലേക്ക് വീഴും. മാരക്കൊമ്ബ് മുറിഞ്ഞ് വീണാല്‍ വീ തകരും. പരസ്യത്തിന്‍്റെ മോഡലാകാന്‍ ആവശ്യപ്പെട്ട് എത്തിയവര്‍ പോലും ആ മരക്കൊമ്ബ് മുറിക്കാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.