സ്ഥിതിഗതികള്‍ വഷളായപ്പോള്‍ മുന്നില്‍നിന്ന നേതാക്കളൊക്കെ മുങ്ങി; എം.ടി രമേശും കെ.പി ശശികലയും പോയതറിയാതെ പ്രവര്‍ത്തകര്‍

Loading...

ശബരിമലയിലെ യുവതി പ്രവേശനത്തെ ചൊല്ലി പമ്പയിലും നിലക്കലിലും സ്ഥിതിഗതികള്‍ മോശമായി. പ്രതിഷേധകരും പോലീസും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. പ്രതിഷേധം അക്രമത്തിലേക്ക് മാറിയതോടെ സമരത്തിന് നേതൃത്വം നല്‍കിയ പ്രമുഖര്‍ സ്ഥലംവിട്ടു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുമാണ് സമരപന്തല്‍ വിട്ടുപോയത്. പോലീസ് ലാത്തി വീശിയതോടെ പ്രതിഷേധകര്‍ ചിതറിയോടി.

ഇതിനിടെ മലകയറാനെത്തിയ യുവതിയെ തടഞ്ഞ അയ്യപ്പ ധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്നുവന്ന സംഘത്തിലെ യുവതിയെ മല കയറുന്നതില്‍ നിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസില്‍ സന്നിധാനത്തു വെച്ചാണ് അറസ്റ്റ്.

Loading...

സമരം അക്രമത്തിലേക്ക് നീങ്ങിയകതോടെ പോലീസ് ശക്തമായ ഇടപെടലാണ് നടത്തിയത്. പോലീസ് സമരക്കാര്‍ക്ക് നേരെ ലാത്തി വീശി. സമരക്കാര്‍ ചിതറിയോടിയപപ്പോള്‍ അവര്‍ക്ക് പിന്നാലെ എത്തി ലാത്തിവീശി. ഇതിനിടെ പ്രതിഷേധകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. പോലീസ് തിരികെ എറിഞ്ഞു. വനിതകള്‍ക്ക് നേരെയാണ് ആദ്യം സമരക്കാര്‍ ആക്രമണം തുടങ്ങിയത്. ഇതില്‍ മാധ്യമപ്രവര്‍ത്തകരും അല്ലാത്തവരും ഇരകളായി. മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു.

നിലയ്ക്കല്‍ ഗോപുരത്തിന് സമീപം പോലീസിന് നേരെ കല്ലേറുണ്ടായി. പോലീസ് തിരിച്ചും കല്ലെറിഞ്ഞു. പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു. ലാത്തി വീശിയതിനെ തുടര്‍ന്ന് ഓടിപ്പോയവരെ പോലീസ് തിരഞ്ഞു പിടിച്ചു കൊണ്ടുപോകുന്നത് തുടരുകയാണ്.