പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു

പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡക് ജില്ലയിലെ താലിബാന്‍ ആക്രമണത്തിലാണ് ദാരുണാന്ത്യം. മുംബൈ സ്വദേശിയായ ഡാനിഷ് സിദ്ദിഖി പുലിസ്റ്റര്‍ പ്രൈസ് ജേതാവാണ്. അഫ്ഗാനിസ്ഥാനില്‍ വച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സേനയുടെ സംരക്ഷണത്തിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലായി ഡാനിഷ് സിദ്ദീഖി അടങ്ങുന്ന സംഘം റോക്കറ്റ് ആക്രമണം വരെ നേരിടേണ്ടി വന്നിരുന്നു.

ടിവി ന്യൂസ് കറസ്പോണ്ടന്റ് ആയിരുന്ന സിദ്ദിഖി പിന്നീടാണ് ഫോട്ടോ ജേര്‍ണലിസത്തിലേക്ക് കടന്നത്. 2010 മുതല്‍ ന്യൂസ് ഫോട്ടോഗ്രാഫറാണ്. ഇന്ത്യാ ടുഡേയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതങ്ങള്‍ ചിത്രീകരിച്ചതിനാണ് 2018ല്‍ ഇദ്ദേഹത്തിന് പുലിസ്റ്റര്‍ ലഭിച്ചത്. അദ്നാന്‍ അബിദിക്കൊപ്പമാണ് ഇദ്ദേഹം സമ്മാനം പങ്കുവച്ചത്. ദുരന്ത മുഖങ്ങളുടെയും സംഘര്‍ഷങ്ങളുടെയും തീക്ഷ്ണ മുഖങ്ങള്‍ ഒപ്പിയ ഫോട്ടോഗ്രാഫറാണ്.

Loading...