അമ്മയ്ക്ക് നല്ല സുഖമില്ല, വീട്ടിലെ എരുമ പ്രസവിച്ചു: അവളെ നോക്കാനോ ശ്രുശ്രൂഷിക്കാനോ വീട്ടില്‍ വേറെയാരുമില്ല: എനിക്ക് ലീവ് വേണമെന്ന് പൊലീസുദ്യോഗസ്ഥൻ

ഭോപ്പാൽ:‌ ‌ മധ്യപ്രദേശിലെ സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സിലെ ഒരു പൊലീസുദ്യോഗസ്ഥന്റെ അവധിക്കുള്ള അപേക്ഷയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ‌വീട്ടിലെ എരുമയെ നോക്കാനാളില്ലെന്ന് പറഞ്ഞാണ് ഈ പൊലീസുകാരന്‍ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

തന്റെ റിക്രൂട്ട്‌മെന്റിന് തയ്യാറെടുത്തത് ഈ എരുമയുടെ പാല്‍ കുടിച്ചാണെന്നും ഇപ്പോള്‍ അവള്‍ക്ക് താന്‍ പ്രത്യുപകാരം ചെയ്യേണ്ട സമയമായിരിക്കുന്നുവെന്നും അപേക്ഷയില്‍ ഉദ്യോഗസ്ഥന്‍ കുറിക്കുന്നു. ഇപ്പോള്‍ പൊലീസ് ഡ്രൈവറായാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്.

Loading...

കഴിഞ്ഞ രണ്ടു മാസമായി അമ്മയ്ക്ക് നല്ല സുഖമില്ലെന്നും എനിക്ക് വീട്ടില്‍ ഒരു എരുമ കൂടിയുണ്ട്. ഈ അടുത്ത ദിവസമാണ് അവള്‍ പ്രസവിച്ചത്. അവളെ നോക്കാനോ ശ്രുശ്രൂഷിക്കാനോ വീട്ടില്‍ വേറെയാരുമില്ലെന്നും- അതിനാല്‍ തനിക്ക് ആറുദിവസത്തെ ലീവ് അനുവദിക്കണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്. അവധി അപേക്ഷയെ അതിന്‍റേതായ ഗൗരവത്തില്‍ തന്നെയാണ് ഉള്‍ക്കൊള്ളുന്നതെന്നും അവധി നല്‍കുമെന്നും മേലുദ്യോഗസ്ഥന്‍ വ്യക്തമാക്കി.