എൽ ഇ ഡി ബൾബിന്‌ 20 രൂപയോളം വില കുറയണം, 9വാട്ടിന്‌ ക്വട്ടേഷൻ വില 38രൂപ

Loading...

രാജ്യത്ത് എൽ.ഇ ഡി ബൾബുകൾക്ക് വില 20% വരെ കുറയുന്നു. കമ്പിനികളുടെ മൊത്ത മാർകറ്റിലേ വിലകൾ പുറത്തുവനു. ഇതുപ്രകാരം ഒമ്പത് വാട്ടിന്റെ എല്‍ഇഡി ബള്‍ബിന് 38 രൂപയാണ് കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് കോടി എല്‍ഇഡി ബള്‍ബുകള്‍ നിര്‍മിക്കുന്നതിനുള്ള ക്വട്ടേഷനില്‍ 14 കമ്പനികളാണ് പങ്കെടുത്തത്. ഏറ്റവും കുറൻഞ്ഞതും ഗുണമേന്മയും കൂടുതൽ ഗ്യാരന്റിയും നല്കുന്ന കമ്പിനികൾക്കാകും ഇന്ത്യയിലേ വില്പന അവകാശവും നിർമ്മാണാവകാശവും ലഭിക്കുക.എന്‍ര്‍ജി എഫിഷ്യന്റ് സര്‍വീസ് ലിമിറ്റഡ്(ഇഇഎസ്എല്‍)വഴി രാജ്യത്ത് വിതരണം ചെയ്യുന്നതിന് ലഭിച്ച ക്വട്ടേഷനുകളിലെ വിലയാണ് കുത്തനെ കുറഞ്ഞത്.

2014ൽ 310 രൂപ വിലയുണ്ടായിരുന്ന എൽ.ഇ.ഡി ബൾബിനാണിപ്പോൾ 38 രൂപയിലേക്ക് താഴ്ന്നത്.പൊതുവിപണിയിൽ ബൾബുകൾ വരുമ്പോൾ മധ്യവർത്തികളുടെ വില്പന കമ്മീഷൻ, ട്രാൻസ്പോർടിങ്ങ്, നികുതികൾ എല്ലാം ഇതിനൊപ്പം ഈടാക്കും. ഇപ്പോൾ 90-100 രൂപയാണ്‌ ഈടാക്കിവരുന്നത്. ഇത് 70-80 രൂപയിലേക്ക് കുരയേണ്ടതാണ്‌.രണ്ട് വര്‍ഷം മുമ്പ് പ്രതിമാസം 10 ലക്ഷം എല്‍ഇഡി ബള്‍ബുകളാണ് രാജ്യത്ത് നിര്‍മിച്ചിരുന്നത്. നിലവില്‍ ഇത് നാല് കോടിയായി. പദ്ധതി പ്രകാരം 15 കോടി എല്‍ഇഡി ബള്‍ബുകള്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തു.  പദ്ധതി പ്രകാരം 15 കോടി എല്‍ഇഡി ബള്‍ബുകള്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തു.

Loading...