സംവിധായകന്റെ കാറിൽ അകപെട്ട് പോയ ചാനൽ അവതാരിക ലീന ഭയപ്പെടുത്തുന്ന അനുഭവം പങ്കുവയ്ക്കുന്നു

സിനിമയിലും, ഷോകളിലും ചെറുപ്പക്കാരായ പെൺകുട്ടികൾക്ക് പുരുഷന്മാരിൽ നിന്നും ഉണ്ടാകുന്ന ലൈംഗീക അതിക്രമങ്ങളുടെ വെളിപ്പെടുത്തലുകൾ തുടരുന്നു. ചാനൽ അവതാരികയും എഴുത്തുകാരിയും സംവിധായികയുമാന ലീലമണി സംവിധായകന്റെ കാറിൽ അകപ്പെട്ടുപോയ 45 മിനുട്ടുകൾ ഇപ്പോഴും ഭയപ്പാടോടെ ഓർക്കുന്നു. മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ സിനിമലോകം മുഴുവന്‍ അവര്‍ക്കു പിന്തുണയറിയിച്ചു രംഗത്തു വന്നിരിക്കുകയാണ്. ഇതില്‍ പല നടിമാരും തങ്ങള്‍ക്കുണ്ടായ മോശം അനുഭവം ഇപ്പോള്‍ പങ്കുവയ്ക്കവേയാണ്‌ ലീല മണിയും നടന്നത് പറയാൻ തയ്യാറായത്. ഇപ്പോഴാണ്‌ മനസിന്‌ ധൈര്യം വന്നത്.അന്ന് ഈ സംഭവം അടുത്തുള്ളവരോടു പോലും പറയാന്‍ പേടിയായിരുന്നു എന്ന് ഇവര്‍ പറയുന്നു. ലീലമണിയുടെ വാക്കുകളിലേക്ക്.

ചാനലിലെ ഒരു പ്രോഗ്രാമിനു വേണ്ടി സംവിധായകനെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയപ്പോഴായിരുന്നു സംഭവം. അഭിമുഖം കഴിഞ്ഞപ്പോള്‍ രാത്രി 9.30 കഴിഞ്ഞു. താമസ സ്ഥലത്തേയ്ക്കു പോകാന്‍ ഓട്ടോ വിളിക്കാന്‍ നില്‍ക്കുമ്പോള്‍ സംവിധായകന്റെ കാര്‍ തനിക്കരികില്‍ എത്തി. തന്റെ വീടിന്റെ സമീപത്തേയ്ക്കാണു പോകുന്നത് അവിടെ ഇറക്കാം എന്നു പറഞ്ഞു. താന്‍ അയാളെ വിശ്വസിച്ചു കാറില്‍ കയറി. കുറച്ചു ദൂരം മുന്നോട്ടു പോകുമ്പോള്‍ വരെ നല്ല രീതിയിലായിരുന്നു അയാളുടെ സംസാരം. പെട്ടന്ന് അയാളുടെ ശബ്ദത്തില്‍ വ്യത്യാസം വന്നു. അയാളുടെ കാറിന്റെ സെന്റര്‍ ലോക്ക് സിസ്റ്റം പ്രവര്‍ത്തിച്ചതിന്റെ ശബ്ദം താന്‍ കേട്ടു എന്നും ലീന പറയുന്നു. അവരുടെ മടിയില്‍ ഇരുന്ന മൊബൈല്‍ ഫോണ്‍ എടുത്ത് ഓഫ് ചെയ്തു കാറിന്റെ മൂലയിലേയ്ക്ക് അയാള്‍ വലിച്ചെറിഞ്ഞു.

Loading...

അയളുടെ പെട്ടന്നുള്ള ഭാവമാറ്റത്തില്‍ താന്‍ പരിഭ്രമിച്ചു പോയെന്നും ലീന പറഞ്ഞു. അയാള്‍ക്കൊപ്പം അപ്പര്‍ട്ട്‌മെന്റിലേക്കു ചെല്ലാന്‍ അയാള്‍ ഭീഷണി മുഴക്കി. എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. കാര്‍ നിര്‍ത്തി തന്നെ ഇറക്കിവിടാന്‍ അയാളോടു പറഞ്ഞു. പക്ഷേ ചെവികൊണ്ടില്ല. കേണപേക്ഷിച്ചു നോക്കി. ഒടുവില്‍ കാറിന്റെ ഡോറും  ചവിട്ടിപ്പൊളിക്കുമെന്ന് ഉച്ചത്തില്‍ അലറി. താമസസ്ഥലത്തേയ്ക്കു 20 മിനിറ്റ് യാത്ര വേണ്ടിടത്തു 45 മിനിറ്റ് അയാള്‍ തന്നെയും കൊണ്ടു കാറില്‍ കറങ്ങിയെന്നും അവര്‍ പറഞ്ഞു.

എഞ്ചിനിയറിങ് കാലഘട്ടം മുതലേ ബാഗില്‍ ഒരു കത്തി കരുതുന്ന ശീലം ഉണ്ടായിരുന്നു. ആ കത്തി താന്‍ ഉപയോഗിക്കും എന്ന ഘട്ടം വന്നപ്പോഴാണ് അയാള്‍ തന്നെ താമസസ്ഥലത്തിനു സമീപത്തുള്ള റോഡില്‍ ഇറക്കി വിട്ടതെന്നും ലീന പറയുന്നു. ആ കത്തി എന്റെ കൈവശം ഇല്ലായിരുന്നേൽ…എന്താകും അന്ന് നടക്കുക എന്ന് പറയാനേ വയ്യ..അവർ പറയുന്നു. അന്ന് ഇക്കാര്യം പുറത്തു പറയാന്‍ പേടിയായിരുന്നു. മീഡിയ ജോലി താല്‍പര്യം ഇല്ലാത്ത വീട്ടുകാര്‍ ജോലിക്ക് ഇനി വിട്ടില്ലങ്കിലോ എന്ന ഭയം, ഒപ്പം സിനിമ മേഖലയില്‍ പിടിപാടുള്ള യുവസംവിധായകന്‍ പ്രതികാരം ചെയ്യുമോ എന്ന ബാലിശമായ ഭയമായിരുന്നു അന്ന് ഇക്കാര്യം തുറന്നു പറയാതിരിക്കാന്‍ കാരണമെന്നും ലീന ഓര്‍ക്കുന്നു. ഈ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കമാണ്. ലീന പറഞ്ഞു.