കൂട്ടാളി സുകേഷ് തനിക്ക് ഭര്‍ത്താവിനെ പോലെയെന്ന് ലീന

വിവാഹിതരല്ലെങ്കിലും തന്റെ കൂട്ടാളി സുകേഷ് ഭര്‍ത്താവിനെ പോലെയാണെന്ന് ലീന പൊലീസിനോടു പറഞ്ഞു. തട്ടിപ്പു കേസില്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ ഇയാള്‍ ജയിലിലാണ്. സുകേഷുമായി ബന്ധമുണ്ടായിരുന്നെന്ന് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും ഇരുവരും പിരിഞ്ഞതായാണ് പൊലീസിനോട് പറഞ്ഞിരുന്നത്.

ഇതില്‍ നിന്നു വ്യത്യസ്ഥമായ മൊഴിയാണ് അവര്‍ പൊലീസിനു നല്‍കിയത്. ബെംഗളൂരു സ്വദേശിയായ സുകേഷ് രാഷ്ട്രീയക്കാരുമായും അധോലോകവുമായും ഒരുപോലെ ബന്ധമുള്ളയാളാണ്.

Loading...

ബെംഗളൂരുവില്‍ ബിഡിഎസിനു പഠിക്കുന്നതിനിടെയാണ് സുകേഷുമായി പരിചയത്തിലാകുന്നതും ബിസിനസില്‍ പങ്കാളിയാകുന്നതും. എന്നാല്‍ സുകേഷ് തന്റെ പണം തട്ടിയെടുത്തതിനാലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത് എന്നാണ് നേരത്തെ പറഞ്ഞിരുന്നത്.