സര്‍വകലാശാലനിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി

തിരുവനന്തപുരം. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടയില്‍ നിയമസഭ വിവാദ സര്‍വകലാശാല നിയമഭേദഗതി ബില്‍ പാസാക്കി. ബില്‍പാസക്കുന്നതിനിടെ ശക്തമായ വാദപ്രതിവാദങ്ങളാണ് നിയമസഭയില്‍ ഇരുപക്ഷവും തമ്മില്‍ നടന്നത്. ബില്ലിനെതിരെ ശക്തമായ എതിര്‍പ്പ് പ്രതിപക്ഷം ഉയര്‍ത്തി. പാവകളെ വൈസ് ചാന്‍സിലര്‍മാരാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

പാനലില്‍ അഞ്ച് അംങ്ങള്‍ എത്തുന്നതോടെ ആര്‍എസ്എസ് ഇടപെടലുകള്‍ ഇല്ലാതാക്കുവാന്‍ കഴിയുമെന്ന് കെടി ജലീല്‍ പറഞ്ഞു. എന്നാല്‍ ആര്‍എസ്എസിന്റെ കാവി വത്കരണം പോലെ കമ്മ്യൂണിസ്റ്റ് വല്‍ക്കരണവും അപകടമാണെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. സര്‍ക്കാര്‍ നിലപാട് ധിക്കരാപരവും അധാര്‍മികവുമാണെന്നും. താല്പര്യക്കാരെ നിയമവിരുദ്ധമായി ജോലി നല്‍കുവാനുള്ള ശ്രമമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

Loading...

സെര്‍ച്ച് കമ്മിറ്റി അംഗങ്ങള്‍ സര്‍വകലാശാലയുമായി ബന്ധമുള്ളവര്‍ ആകാന്‍ പാടില്ലെന്ന് യുജിസി പറയുന്നുണ്ട് അതിനാല്‍ കോടതിയില്‍ നിയമ ഭേദഗതി നിലനില്‍ക്കില്ലെന്നും പ്രതിപപക്ഷം പറയുന്നു. അതേസമയം ബില്ല് നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോയെന്നതില്‍ ആശങ്ക തുടരുകയാണ്. ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് റദ്ദായ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നത്.