ആ വിളി എത്തിയിരുന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ തിരിച്ചു വരില്ലായിരുന്നു, ലെന പറയുന്നു

ബാല താരമായി മലയാളത്തില്‍ എത്തിയ ലെന തല മൊട്ടയടിച്ചു ആരാധകരെ ഞെട്ടിച്ചിരുന്നു. അടുത്തിടെ നടത്തിയ സോളോ യാത്രകളെക്കുറിച്ച് തുറന്നുപറയുകയാണ്‌ താരം. അഭിനയം ജീവനാണെങ്കിലും കഴിഞ്ഞ വര്‍ഷം ഫെബ്രുവരി തൊട്ടാണ് താന്‍ ചെറിയൊരു ഇടവേളയെക്കുറിച്ച്‌ ആലോചിക്കുന്നത്. അങ്ങനെയാണ് മൊട്ടയടിച്ച്‌ ഹിമാലയത്തില്‍ പോകുന്നത്. രണ്ട് മാസത്തേക്കാണ് പോയത്.

പോകുമ്പോള്‍ തിരിച്ചുവരില്ലായിരുന്നു എന്നാണ് തോന്നിയത്. ലെനയുടെ വാക്കുകള്‍ ഇങ്ങനെ .. ‘പശുപതി ക്ഷേത്രത്തില്‍ പോയി. കുറെ പേരെ കണ്ടു. കുറച്ചു ദിവസം കാഠ്മണ്ഡുവില്‍ ചിലവഴിച്ചു. പൊടിനിറഞ്ഞ റോഡുകള്‍ കണ്ടപ്പോള്‍ മഞ്ഞുമലകള്‍ കാണാന്‍ ആഗ്രഹം തോന്നി. എങ്ങനെ പോകണം എന്നൊന്നും അറിയില്ല. നേരെ പോഖ്‌റയിലേക്ക് പോയി. ബെംഗളുരുവിലുള്ള എന്റെ സുഹൃത്ത് മോഹന്റെ സുഹൃത്ത് രാജി അവിടെയുണ്ട്. വിളിക്കാനുള്ള നമ്ബര്‍ നേരത്തെ തന്നിരുന്നു. ”ഞാന്‍ വിളിച്ചപ്പോള്‍ അവരുടെ സുഹൃത്തിന്റെ വീട് ശരിയാക്കിത്തന്നു. ഹോം സ്‌റ്റേ പോലെ. റൂമിന്റെ വാടക 200 നേപ്പാളി രൂപ. ഇന്ത്യന്‍ രൂപ ഒരു 150 രൂപ വരും. പൂന്തോട്ടമൊക്കെയായി നല്ല സൗകര്യം. സഞ്ചാരികളായ ഒരുപാട് മനുഷ്യരെ പരിചയപ്പെട്ടു. രണ്ടുമാസം അവിടെ ചിലവഴിച്ചിട്ടും കൊണ്ടുപോയ കാശ് തീര്‍ന്നില്ല എന്നതാണ് രസം. ഹോട്ടലുകളിലാണെങ്കില്‍ എല്ലാത്തരം ഭക്ഷണവും കിട്ടും’ ലെന പങ്കുവച്ചു

Loading...

അതിനിടയ്ക്കാണ് എന്ന് നിന്റെ മൊയ്തീനിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ജിതില്‍ലാല്‍ വിളിക്കുന്നത്. ഒരു ഗാനചിത്രീകരണത്തിനായി നേപ്പാള്‍ ട്രിപ്പ് കഴിയുമ്പോള്‍ സ്പിറ്റിവാലി വരെ വരാമോ എന്ന് ചോദിക്കുന്നത്. ജിതിന്റെ വിളി എത്തിയിരുന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ തിരിച്ചു വരില്ലായിരുന്നുവെന്നും ലെന ജമേഷ് ഷോയില്‍ തുറന്നു പറയുന്നു.