കത്ത് വിവാദം; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി. കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെ സംരക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് നല്‍കിയിട്ടില്ലെന്നും പുറത്ത് വന്ന കത്ത് തന്റെ അല്ലെന്ന് മേയര്‍ മൊഴി നല്‍കിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കത്ത് വിവാദത്തില്‍ അന്വേഷണം സിബിഐയ്ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ് അന്വേഷണത്തില്‍ പുരോഗതിയുണ്ട്. കേസ് അന്വേഷിക്കുവാനുള്ള സമയം ക്രൈംബ്രാഞ്ചിന് നല്‍കണം. വ്യാജേഖ ചമച്ചത് ഉള്‍പ്പെടെയുള്ള അന്വേഷണം മുന്നോട്ട് പോകുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതിനാല്‍ കോടതി ഇടപെടലോ അന്വേഷണ ഏജന്‍സിയെ മറ്റുകയോ ചെയ്യരുതെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

Loading...

മുന്‍ കൗണ്‍സിലര്‍ ജിഎസ് ശ്രീകുമാറാണ് സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ സംഭവത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെസമീപിച്ചത്. ഇത്തരത്തില്‍ പരാതി നല്‍കിയ ഉടന്‍തന്നെ വിഷയത്തില്‍ കോടതിയെ സമീപിക്കുന്നത് തെറ്റായ നടപടിയാണെന്നും സര്‍ക്കാര് കോടതിയല്‍ വാദിച്ചു. കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കുകയാണ്.