കത്ത് വിവാദം; സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴിയെടുത്തു

തിരുവനന്തപുരം. കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴിയെടുത്തു. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ ബുധനാഴ്ചയാണ് മൊഴിയെടുത്തത്. മേയര്‍ അയച്ചന്ന് പറയുന്ന കത്ത് കണ്ടിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ പറയുന്നു. സംഭവത്തില്‍ സിപിഎം അന്വേഷണം നടത്തുമെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. വിവാദത്തില്‍ സിപിഎം അന്വേഷിക്കും. മൊഴി മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കത്ത് വ്യാജമാണെന്ന് മേയര്‍ പറഞ്ഞിട്ടുണ്ട്. കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുടെ കത്തും പാര്‍ട്ടി അന്വേഷിക്കും. സിപിഎം അന്വേഷണത്തിന് അനിന്റേതായ സംവിധാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

Loading...

ആര്യ രാജിവെയ്ക്കേണ്ട കാര്യമില്ലെന്ന് അഭിപ്രായമാണ് യോഗത്തില്‍ ഉണ്ടായത്. പരാതികളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കും. ആര്യ രാജേന്ദ്രന്റെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡിആര്‍ അനിലിന്റെയും കത്തിലാണ് വിജിലന്‍സ് അന്വേഷണം.

സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന പ്രാഥമിക അന്വേഷണം നടത്തുവനാണ് വിജിലന്‍സ് തീരുമാനം. അതേസമയം കത്ത് വിവാദത്തില്‍ രാജിവെക്കില്ലെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. കൗണ്‍സിലര്‍മാരുടെ പിന്തുണ ഉള്ളടത്തോളം കാലം മേയറായി തുടരുമെന്ന് ആര്യ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും ആര്യ പറഞ്ഞു.