കൊച്ചി: കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കിയ ഇ. ശ്രീധരന് നടന്‍ മോഹന്‍ലാലിന്റെ തുറന്ന കത്ത്. ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്മാറും എന്ന് ശ്രീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് കത്ത്. അങ്ങയുടെ സാന്നിധ്യം കേരളത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും ആവശ്യമുണ്ടെന്നും ചില ദോഷൈദൃക്കുകളുടെ പ്രവര്‍ത്തിയില്‍ മനംനൊന്തിട്ടുണ്ടെങ്കില്‍ മാപ്പപേക്ഷിക്കുന്നു തീരുമാനം പുനപരിശോധിക്കണമെന്നുമാവശ്യപെട്ടാണ് മോഹന്‍ലാല്‍ തുറന്ന കത്ത് എഴുതിയിരിക്കുന്നത്.
ദി കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗിലാണ് ലാലിന്റെ കുറിപ്പ് . ഈ പ്രായത്തിലും അങ്ങയുടെ കര്‍മോത്സുകത കണ്ട് ആദരവോടെ നോക്കി നിന്നിട്ടുണ്ട്. എന്നാല്‍ അങ്ങയെ അനാദരിക്കുന്നവര്‍ കേരളത്തില്‍ ഉണ്ടെന്നറിയുമ്പോള്‍ നിരാശതോന്നുന്നു. പക്ഷേ അതിനര്‍ഥം കേരളത്തിലെ എല്ലാവരും അങ്ങനെ ആണെന്നല്ല. കേരളത്തിന്റെ വികസനത്തിന് ഇനിയും അങ്ങയെ ആവശ്യമുണ്ട്. കൊച്ചി മെട്രോയ്ക്കായി എല്ലാവിധ അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും മറന്ന് ക്ഷമയോടെ കാത്തിരിക്കുകയാണ് ഏവരും.
അങ്ങയുടെ സായാഹ്നങ്ങള്‍ യൗവ്വനത്തിന്റെ നട്ടുച്ചയേക്കാള്‍ സര്‍ഗ്ഗാത്മകവും ക്രിയാത്മകവുമാണ് എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു അലോസരപെടുത്തുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ മലയാളി എന്ന നിലയില്‍ ക്ഷമ ചോദിക്കുന്നു. അങ്ങയ്ക്ക് പോലും മടുക്കുന്നു എന്നറിയുമ്പോള്‍ താന്‍ നിരാശപെട്ട് പോകുന്നെന്നും പ്രതീക്ഷയറ്റ് പോകുന്നെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
കത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ: