Kerala News

ശബരിമലയിലേക്ക് അയ്യപ്പനെ കാണാനുള്ള ഭക്തികൊണ്ട് വന്നതല്ല, വിധി നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചത് കൊണ്ട് വന്നതാണ്; ലിബി

പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ ഉള്ള സുപ്രീംകോടതി വിധി വന്നതിന് തൊട്ട് പിറകെ ആണ് വിശ്വാസം കാത്ത് സൂക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്ത് എത്തിയത്. അയ്യപ്പ ദര്‍ശനത്തിന് എത്തിയ നിരവധി സ്ത്രീകളെ നാപജപം നടത്തി വിശ്വാസികള്‍ തടഞ്ഞതും കഴിഞ്ഞ മണ്ഡല കാലത്തെ ഏറ്റവും വലിയ വാര്‍ത്ത നേടിയ വിഷയം തന്നെ ആയിരുന്നു. എന്നാല്‍, വിശ്വസികളുടെ നെഞ്ചില്‍ തീ കോരിയിട്ട്, ബിന്ദു അമ്മിണിയും കനക ദുര്ഗയും ശബരിമല ദര്‍ശനം നടത്തുകയും ചെയ്തു, എന്നാല്‍ ആ ദര്‍ശനം അയ്യപ്പ ഭക്തികൊണ്ടു ഉണ്ടായത് അല്ല എന്നും വിശ്വാസികള്‍ക്ക് എതിരെ ഉള്ള പ്രതിഷേധം മാത്രം ആയിരുന്നു എന്നുമാണ് ലിബി ഇപ്പോള്‍ സോഷ്യല്‍ മീഡിയ കുറിപ്പില്‍ കൂടി വ്യക്തമാക്കിയിരിക്കുന്നത്

“Lucifer”

ലിബി സി എസ് എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,

ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ ഓരിയിടുന്ന ചാണക ഡാഷ് മക്കള്‍ അറിയാന്‍! ബിന്ദുഅമ്മിണി എന്റെവീട്ടില്‍നിന്ന് അവരുടെ വീട്ടിലേക്കാണ് പോയത്.അത് പോലീസ് ഡിപ്പാര്‍ട്ട് മെന്റിന് അറിയാം അത് ഒളിച്ചും പാത്തുമൊന്നുമല്ല. ശബരിമലയില്‍ അന്ന് വന്നതും വരുമെന്ന് പറഞ്ഞിട്ടുതന്നെയാണ്. മെഡിക്കല്‍കോളേജില്‍ നിരാഹാരം കിടന്നതും വരാന്‍വേണ്ടിയാണ്. വിധിനടപ്പിലാക്കുകയും കാണുമ്പോള്‍ പോകുന്ന അസുഖമുണ്ടെങ്കില്‍ കണ്ടവര്‍ക്ക് പോയും കാണുമായിരിക്കും. ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാന്‍ വന്നതല്ല വിധിനടപ്പിലാക്കാന്‍ ചാണകങ്ങള്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചതുകൊണ്ട് വന്നതാണ്.ഏതൊക്കെ ഊളകള്‍ എവിടൊക്കെ കിടന്നു കുരച്ചാലുംവിധി നടപ്പിലാക്കപ്പെടുമെന്നു ബോധ്യപ്പെടുത്താന്‍. അത് നടപ്പിലാക്കുകയും ചെയ്തു. ഇനി ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയില്‍ വരാന്‍ സന്നദ്ധരായാല്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും.

പക്ഷെ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമൊക്കെ ശബരിമലയുടെ പേരില്‍ സുവര്‍ണ്ണാവസരം സ്വപ്നംകണ്ടവരുടെ പരാജയഭീതി മറച്ചുവെക്കാനുള്ള കോപ്രായങ്ങളാണ് ശബരിമല നടതുറന്നപ്പോള്‍ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുന്നത്. ബിന്ദു അമ്മിണിയുടെ പേരും പറഞ്ഞുനടക്കുന്ന ഈ കോപ്രായങ്ങളുടെ സത്യാവസ്ഥ ചാണകങ്ങളല്ലാത്തവര്‍ മനസിലാക്കണം. പോകേണ്ട ഒരുസാഹചര്യം ഉണ്ടായാല്‍ ബിന്ദു അമ്മിണിയും അവരോടൊപ്പം ഞങ്ങളും ശബരിമലയില്‍ പോയിരിക്കും. പക്ഷേ പത്തനംതിട്ടയിലെ വീട്ടിലേക്കുപോയ അവരുടെ പെരുംപറഞ്ഞു ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ നാട്ടില്‍ കലാപമുണ്ടാക്കുന്ന ഊളകളെ തിരിച്ചറിയേണ്ടതുണ്ട്. ബ്രാഹ്മണിസത്തിനും നവഫ്യൂഡല്‍ മാടമ്പിത്തരത്തിനും എതിരെയുള്ള സമരം എല്ലാ ഒന്നാം തീയതിയും ശബരിമലയില്‍ പോയി അയ്യപ്പനെക്കണ്ടു പ്രാര്‍ത്ഥിക്കല്‍ അല്ലെന്നു കൃത്യമായി തിരിച്ചറിയുന്നവരാണ് ഞങ്ങള്‍.

സ്ത്രീകളെ കണ്ടാല്‍ എന്തോ പോകുമെന്നും പറഞായിരുന്നല്ലോ സുപ്രീംകോടതി വിധിക്കെതിരെ നാട്ടില്‍ കലാപമുണ്ടാക്കിയത് കാണുമ്പോഴേ പോകാനായുള്ളതൊക്കെ പോയിട്ടും വീണ്ടും കിടന്നുകുരക്കാനും ഈ വക കോപ്രായങ്ങള്‍ കാണിക്കാനും ഈ ജന്തുക്കള്‍ക്ക് നാണമില്ലേ? ശബരിമലയിലല്ല എവിടെപ്പോകാനും പോകണമെന്നു തോന്നുമ്പോള്‍ ഞങ്ങള്‍പോകും അതിന് ഒരു ചാണക ഡാഷ് മക്കളുടെയും പെര്‍മിഷന്‍ ആവശ്യമില്ല. പോലീസ് സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും ഏതു ചാണകങ്ങള്‍ എവിടെ കിടന്നു കുരച്ചാലും ബിന്ദു അമ്മിണി അല്‍പ്പ സമയത്തിനുള്ളില്‍ പതനതിട്ടയിലെ വീട്ടില്‍ എത്തിയിരിക്കും. ഇത് ഗുജറാത്തല്ല കേരളമാണ്

Related posts

ഹർത്താലിൻ്റെ മറവിൽ അക്രമം നടത്തി മുങ്ങി നടന്ന ബിജെപി നേതാവ് വിമാനത്താവളത്തിൽ പിടിയിൽ; ചതിച്ചത് ഫേസ്ബുക്കിലിട്ട സെൽഫി

സന്യാസം തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചപ്പോൾ പാർട്ടി തടഞ്ഞു..രാജഗോപാൽ ബി.ജെ.പിയുടെ ചരിത്ര പുരുഷനായി

subeditor

ശമ്പളം ചോദിച്ചവർക്ക് കൂട്ട സ്ഥലം മാറ്റം, സൂര്യ ടിവിയില്‍ ജീവനക്കാര്‍ സമരം തുടങ്ങി

subeditor

യുവതികള്‍ പ്രവേശിക്കരുതെന്നാണ് അഭിപ്രായമെന്ന് പന്തളം കൊട്ടാരം

രേഖകളില്ലാതെ തമിഴ്നാട്ടില്‍ കൊണ്ടുവന്ന 11 കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

subeditor

ശബരിമല സന്ദര്‍ശിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി

subeditor6

ശ്രീധന്യയെ അഭിനന്ദിക്കുക മാത്രമല്ല, വീട്ടിലേക്ക് കട്ടിലും മെത്തയും കസേരയും എത്തിച്ച് സന്തോഷ് പണ്ഡിറ്റ്

main desk

മുഴുനീള കോമഡി ചിത്രവുമായി മമ്മൂട്ടി എത്തുന്നു, നാദിർഷ ബെന്നി പി. നായരമ്പലം കൂട്ടുകെട്ടും മമ്മൂട്ടിയും ഒന്നിക്കുന്നത് കാത്ത് സിനിമാ പ്രേമികൾ

subeditor

ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനൊരുങ്ങി ബി.ജെ.പി… പി.എസ് ശ്രീധരൻ പിള്ള പങ്കെടുക്കും

subeditor5

ട്രമ്പിന് പുടിന്റെ കത്ത്; വളരെ നല്ല കത്തെന്നും, ശരിയായ ചിന്തകളെന്നും ട്രമ്പിന്റെ പ്രശംസ

Sebastian Antony

എതിര്‍പ്പുകള്‍ക്കൊടുവില്‍ ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതവും ലൈംഗികതയും പ്രതിപാദിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു

സാറാ ജോസഫ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കും .

subeditor