ലൈഫ് മിഷനിലൂടെ ഒന്നരലക്ഷം വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കും;മുഖ്യമന്ത്രി

ലൈഫ് മിഷനിലൂടെ ഒന്നരലക്ഷം വീടുകള്‍കൂടി വച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇതോടെ വീടില്ലാത്തവര്‍ക്ക് നാല് ലക്ഷം വീടുകള്‍ വച്ച് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനാകുമെന്നും സാധാരണക്കാരന്റെ സന്തോഷകരമായ ജീവിതമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ യഥാര്‍ത്ഥ്യമാക്കിയത് രണ്ടര ലക്ഷം കുടുംബങ്ങളുടെ ജീവിതാഭിലാഷമാണ്നാലര വര്‍ഷം കൊണ്ട് 2.5 ലക്ഷം കുടുംബങ്ങള്‍ക്ക് പുതിയ വീട്.എന്നാല്‍ പദ്ധതി ഇവിടെക്കൊണ്ച് അവസാനിക്കുന്നില്ല.

ഈ വര്‍ഷം ഒന്നരലക്ഷം വീടുകള്‍കൂടി വച്ച് നല്‍കുമെന്നും ഇതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്ത് വീടില്ലാത്തവര്‍ക്ക് മൂന്ന് ഘട്ടങ്ങളിലൂടെയാണ് വീട് വച്ച് നല്‍കിയത്.ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയായത് 52,607 വീടുകള്‍.രണ്ടാം ഘട്ടത്തില്‍ 87,711 വീടുകളുംമൂന്നാം ഘട്ടത്തില്‍ 3,174 വീടുകള്‍ പൂര്‍ത്തിയായി.പ്രധാന്‍ മന്ത്രി ആവാസ് യോജനയില്‍ 81083 വീടുകള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞു.പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മിഷനിലൂടെ 6484 വീടുകളും വച്ചു നല്‍കി.

Loading...