വിമാനത്തിൽ ജീവനക്കാര്‍ തടഞ്ഞപ്പോള്‍ കോക്പിറ്റില്‍ തള്ളിക്കയറാന്‍ ശ്രമിച്ചു, ഭീതിയിലായി യാത്രക്കാര്‍, ഒടുവില്‍ യുവതിക്ക് കിട്ടിയ ശിക്ഷ ഇങ്ങനെ

Loading...

വിമാനത്തില്‍ കയറുന്നതിന് ആജീവനാന്ത വിലക്ക് എന്നത് അധികമാര്‍ക്കും ലഭിക്കാത്ത ശിക്ഷ യാണ്. എന്നാല്‍ 25കാരിക്ക് ഈ അടുത്ത് അത്തരത്തില്‍ ഒരു ശിക്ഷയാണ് ലഭിച്ചത്. ഷ്‌ലോ ഹെയ്ന്‍സ് എന്ന യുവതിക്കാണ് വിമാനയാത്രക്ക് ആജീവനാന്ത വിലക്ക്. വിമാനത്തിനുള്ളിലെ അപകടകരമായ പെരുമാറ്റത്തിനാണ് ശിക്ഷ.

ശിക്ഷ ലഭിക്കാനിടയാക്കിയ സംഭവം നടക്കുന്നത് ജൂണിലാണ്. ലണ്ടനില്‍ നിന്ന് തുര്‍ക്കിയിലേക്ക് പോകുകയായിരുന്ന ജെറ്റ്2 വിമാനത്തിലെ യാത്രക്കാരിയായിരുന്നു ഷ്‌ലോ ഹെയ്ന്‍സ്. വീല്‍ചെയറിലുള്ള മുത്തശ്ശിക്കൊപ്പമായിരുന്നു യുവതിയുടെ യാത്ര. യാത്രക്കിടെ യുവതി വിമാനത്തിന്റെ എമര്‍ജന്‍സി വാതികലുകള്‍ തുറക്കാന്‍ ശ്രമിച്ചു. ജീവനക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് കോക്പിറ്റില്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ജീവനക്കാരുമായി ഉന്തും തള്ളും ഉണ്ടായതോടെ യുവതി അലറിവിളിച്ചു.

Loading...

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ഭീതിയിലായി. യുവതി വീണ്ടും സംഘര്‍മുണ്ടാക്കിക്കൊണ്ടേയിരുന്നു. ഒടുവില്‍ റോയല്‍ എയര്‍ ഫോഴ്‌സിന്റെ രണ്ട് ഫൈറ്റര്‍ ജെറ്റുകളെത്തിയാണ് വിമാനം തിരിച്ച് ലണ്ടനില്‍ തന്നെയെത്തിച്ചത്. യുവതിക്ക് ആജീവനാന്ത വിലക്കിനൊപ്പം 1,05000 ഡോളര്‍(72 ലക്ഷം രൂപ) പിഴയും ചുമത്തി.