ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കുടുംബത്തിനുമെതിരെവധ ഭീഷണി. ഇസ്ളാമിക് തീവൃവാദികൾ എന്ന രീതിയിൽ കത്തിലൂടെയാണ്‌ ഭീഷണി വന്നത്. കുടുംബമടക്കം ഈ നിലയിൽ പോയാൽ കൊന്നുകളയുമെന്നാണ്‌ ഭീഷണി. അല്‍ ഉമാ എന്ന തലക്കെട്ടില്‍ ഇംഗ്ലീഷില്‍ തയാറാക്കിയ കത്ത് കഴിഞ്ഞദിവസം എസ്എന്‍ഡിപി യോഗത്തിന്റെ കൊല്ലം ആസ്ഥാനമന്ദിരത്തിലാണ് ലഭിച്ചത്.

കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വെള്ളാപ്പള്ളി നടേശന്‍ ഇത് സംബന്ധിച്ച് സംസ്ഥാന ഡിജിപി ടി.പി. സെന്‍ കുമാര്‍, എഡിജിപി ഹേമചന്ദ്രന്‍, കൊല്ലം, ആലപ്പുഴ ജില്ലാ പോലീസ് മേധാവികള്‍ എന്നിവര്‍ക്ക് പരാതി നല്കി. സംഭവം സംബന്ധിച്ച് പോലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജെപിയുമായുള്ള രാഷ്ട്രീയ പരിപാടികള്‍ ഈമാസം 15നുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ വെള്ളാപ്പള്ളിയേയും കുടുംബത്തെയും വധിക്കുമെന്നതാണ് കത്തിലെ പരാമര്‍ശം. കഴിഞ്ഞ 28ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ആര്‍എസ്പുരത്തുനിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Loading...