കടബാധ്യത; ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

കുണ്ടറ: കടുത്ത സാമ്പത്തിക ബാധ്യത മൂലം സംസ്ഥാനത്ത് ഒരു ലൈറ്റ് ആന്റ് സൗണ്ട് ഉടമ കൂടി ആത്മഹത്യ ചെയ്തു. കൊല്ലം കുണ്ടറയിലാണ് സംഭവം. കൈതാക്കോട് കല്ലു സൗണ്ട് ഉടമ സുമേഷാണ് ആത്‍മഹത്യ ചെയ്തത്. 47 വയസായിരുന്നു. ഇന്നലെ രാവിലെയാണ് ഇയാളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തം വസ്തു ഈട് നൽകിയാണ് ഇദ്ദേഹം സ്ഥാപനം തുടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

കോവിഡ് മൂലം സാമൂഹിക പരിസ്ഥിതിയിൽ വന്ന മാറ്റം സ്ഥാപനത്തെയും ബാധിച്ചിരുന്നു. ഇതോടെയായിരിക്കാം ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് സുമേഷ് എത്തിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.അതേസമയം, സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ആത്മഹത്യകൾ കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് വരുത്തിവച്ച നഷ്ടങ്ങളിൽ നിന്ന് കരകയറാൻ കഴിയാത്തവരാണ് ഇത്തരത്തിൽ ജീവിതത്തെ ഇല്ലായ്മ ചെയ്യുന്നവരിൽ ഭൂരിഭാഗവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Loading...