കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത സംഭവം; ടോറസ് ലോറി പിടികൂടി

തൃശൂർ: കുതിരാനിലെ ഒന്നാം തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത ടോറസ് ലോറി പിടികൂടിനിർമ്മാണ കമ്പനിയുടെ സബ് കോണ്ട്രാക്ട് എടുത്ത വാഹനമാണ് പിടികൂടിയത്. 104 ലൈറ്റുകളും ക്യാമറയുമാണ് തകർന്ന് തരിപ്പണമായത്. ടിപ്പറിന്റെ പുറകിലെ ഭാഗം ഉയർത്തി ഓടിച്ചതാണ് ഇവ തകരാൻ കാരണം. ഇടിച്ച ശേഷം ലോറി നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. പത്തു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നി​ഗമനം. ടിപ്പർ ലോറിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ..