Don't Miss Health Special

യൂട്രസ് റിമൂവ് ചെയ്തപ്പോൾ ആ സ്വപ്നം അവിടെ തീർന്നു.. മൂന്നു മാസം നീണ്ട ദാമ്പത്യ ജീവിതം അവിടെ അവസാനിച്ചു: ക്യാൻസറിനെ വെല്ലുവിളിച്ച ലിജി എന്ന അധ്യാപികയുടെ അനുഭവം

ക്യാൻസറിനെ വെല്ലുവിളിച്ച ലിജിയെന്ന അധ്യാപികയുടെ അനുഭവ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സർജറികളും കീമോയും മരുന്നുകളുമായി കഴിഞ്ഞ നാളുകളെ കുറിച്ച് ഓർക്കുകയാണ് ലിജി.

ലിജിയുടെ കുറിപ്പിന്‍റെ പൂർണ രൂപം

ഇതാണ് ഞാൻ. ഞാൻ ഇങ്ങനെയാണ്.. .ഡബൾ സ്ട്രോങ്ങ്..4 വർഷങ്ങൾക്കു മുന്നേ ഈ നോമ്പ് കാല സമയത്താണ് തമ്പുരാന്‍ എനിക്ക് ക്യാൻസർ എന്നാ ഗിഫ്റ്റ് തന്നത്, നിറഞ്ഞ സന്തോഷത്തോടെ പുഞ്ചിരിയോടെ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ആ സമ്മാനം ഞാൻ ഏറ്റു വാങ്ങി….പിന്നെയെല്ലാം പെട്ടന്നായിരുന്നു സർജറി,കിമോ,മരുന്നുകളുടെ ലോകം, ഹോസ്പിറ്റൽ വാസം അങ്ങനെ….സെക്കന്റ്‌ കിമോ ആയപ്പോൾ ഞാൻ കണ്ടു, ഒരുപാട് താലോലിച്ചു വളർത്തിയ, മറ്റുള്ളവർ എന്നും കൊതിയോടെ നോക്കിയിരുന്ന എന്റെ മുടി പതിയെ എന്നിൽ നിന്ന് അകന്നു പോകുന്നത്..കിടന്നു എഴുന്നേൽക്കുബോൾ ബെഡിൽ കിടക്കുന്നു നീളമുള്ള എന്റെ മുടി, നടന്നു പോകുന്ന വഴികളിൽ ഞാൻ അറിയാതെ എന്നിൽ നിന്ന് വീണ്ടും…..പിന്നീട് ഞാൻ എന്ന രൂപം പോലും എനിക്ക് അന്യമായി… പുരികം ഇല്ലാത്ത,മുടിയില്ലാത്ത, കൺപീലിയില്ലാത്ത, കറുത്ത, തടിച്ച ഒരു രൂപം….പക്ഷെ തളരാൻ എനിക്ക് മനസ്സില്ലായിരുന്നു…. തമ്പുരാനെ കൂട്ടുപിടിച്ചു കൊണ്ട് ആ ദിവസങ്ങൾ ഞാൻ നേരിട്ടു.. മാറി വന്ന എന്റെ കറുത്ത, മുടിയൊന്നുമില്ലാത്ത ആ രൂപത്തെ ഞാൻ സ്നേഹിച്ചു…..

ചിരിച്ചു കൊണ്ട് ഞാൻ നേരിട്ടു അങ്ങനെ ആ ക്യാൻസർ എന്നാ വില്ലനെ…പലർക്കും ഞാനൊരു അത്ഭുതം ആയിരുന്നു, ഡോക്ടർസിന് പോലും….വിവാഹം കഴിഞ്ഞാൽ ഒരു പെണ്ണിന്‍റെ ഏറ്റവും വലിയ സ്വപ്നം അമ്മയാകുക, അസുഖവുമായി ബന്ധപ്പെട്ട യൂട്രസ് remove ചെയ്തപ്പോൾ ആ സ്വപ്നം അവിടെ തീർന്നു.. അങ്ങനെ വെറും 3 മാസം നീണ്ടു നിന്നാ ദാമ്പത്യജീവിതം അവിടെ അവസാനിച്ചു…… പക്ഷെ തളർന്നില്ല, എന്ത് വന്നാലും face ചെയ്യാനുള്ള ചങ്കുറ്റം ഉണ്ടായിരുന്നു, കൂട്ടിന് പ്രാര്‍ത്ഥനയും…….അങ്ങനെ പ്രതിസന്ധികളെ തരണം ചെയ്യാൻ ഞാൻ തീരുമാനിച്ചു, അത് നടപ്പിലാക്കി…. കാരണം ഓർമ്മ വച്ചാ നാൾ മുതൽ ജീവിതത്തിലെ പ്രശ്ങ്ങളെ ചങ്കൂറ്റത്തോട് തരണം ചെയ്യ്തിട്ടുള്ള എന്റെ അപ്പച്ചന്റെ മോളാണ് ഞാൻ…..

പക്ഷെ എനിക്കു അസുഖം വന്നപ്പോൾ ഞാൻ കാണാതെ മാറി ഇരുന്നു കരയുന്ന അപ്പച്ചനെയും, അമ്മയെയും ഞാൻ കണ്ടിട്ടുണ്ട്…..അന്ന് തീരുമാനിച്ചു ഇനി ഒരിക്കലും ഞാൻ കാരണം അവരുടെ കണ്ണ് നിറയരുത് എന്ന്…….കിമോ time ഞാൻ പലയിടത്തും മോട്ടിവേഷൻ ക്ലാസ്സ്‌ എടക്കാനായി പോയി,കിമോ കഴിഞ്ഞു മുടിയില്ലാത്ത, പുരികം പോലും ശരിക്കും വരാത്ത ആ സമയത്തു ടീച്ചറായി ഞാൻ ജോലിക്ക് join ചെയ്തു ….അങ്ങനെ ക്യാൻസർ എന്നാ വില്ലനെ തോൽപിച്ചു….. അവനെ കണ്ടം വഴി ഓടിപ്പിച്ചിട്ടു ഇപ്പോൾ 4 വർഷം……..ഇപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷവതിയാണ്… ചിരിച്ചുകൊണ്ട് തന്നെ ഞാൻ മുന്നോട്ട് …..കൂട്ടുകാരെ ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യരില്ല,നമ്മൾ മനസു വച്ചാൽ, ചങ്കുറ്റത്തോട് അവയെ നേരിടാൻ തയാറായാൽ തീരാത്ത പ്രശ്നങ്ങൾ ഒന്നും തന്നെയില്ല… ഒന്നിന്റെയും അവസാനം ആത്മഹത്യയല്ല.. അങ്ങനെ ഒരിക്കൽ എങ്കിലും നിങ്ങൾ മനസിൽ ചിന്തിച്ചിട്ടുണ്ടാകിൽ ഒരു തവണ എങ്കിലും ആ ക്യാൻസർ വാർഡുകളിലേക്കു ഒന്ന് കയറി ചെല്ലണം അവിടെ ഒരു ദിവസം,ഒരു ദിവസം എങ്കിലും ജീവൻ ഒന്ന് നിലനിർത്താൻ കഷ്ട്ടപ്പെടന്ന, വേദന സഹിക്കുന്നവരെ കാണാം… അതുകൊണ്ട് ജീവന്റെ വില വലുതാണ്…..നമ്മളെ പലപ്പോഴും പലരും ഒറ്റപെടത്തിയേക്കാം,അറിയാത്ത കാര്യത്തിന് കുറ്റക്കാരാക്കിയേക്കാം പക്ഷെ തളർന്നു പോകരുത്…. പോരാടണം, ചിരിച്ചു കൊണ്ട് തന്നെ….. ജീവിതം പോരാടാൻ ഉള്ളതാനെങ്കിൽ പോരാടുക തന്നെ ചെയ്യണം… ഒന്നും ഒന്നിന്റെയും അവസാനം അല്ല ആരംഭം ആണ്…. വിജയത്തിലേക്കുള്ള ആരംഭം……..ഒരു ദുഃഖവെള്ളി ഉണ്ടെകിൽ ഉറപ്പായിട്ടും അതിനൊരു ഉയർപ്പും ഉണ്ടാകും………………. (ഇ 3 ഫോട്ടോയും നിങ്ങൾ ശ്രദ്ധിചോ അതിൽ മാറ്റമില്ലാത്ത ഒന്നേഉള്ളൂ എന്റെ മുഖത്തെ ചിരി… ഇത് എങ്ങനെ എന്ന് നിങ്ങൾ ആലോചിക്കാണോ, എന്തും നേരിടാൻ ഉള്ള മനസു ഉണ്ടായാൽ മതി…… ഇതുപോലെ നിങ്ങളുടെ ചുണ്ടുകളിലും വിരിയട്ടെ ഇ പുഞ്ചിരി )എല്ലാവരോടും ഒത്തിരി സ്നേഹം……….. ലിജി ജോസ് (മുല്ല ജോസ് )

Related posts

നടി കേസ് വിചാരണ തുടങ്ങാനിരിക്കെ ദിലീപ് വിദേശത്തേയ്ക്ക്, ഒപ്പം പൊലീസും

കോവളം തീരത്തടിയുന്ന നിധിക്കായി സ്വർണ വേട്ടക്കാർ

ഹാന്‍ഡ് വാഷ് ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും

subeditor

സല്യൂട്ട് വിവാദം: രാഷ്ട്രീയ അഹങ്കാരത്തിനു ഏറ്റ അടി.

subeditor

കാരുണ്യം തേടി ഇരുവൃക്കകളും തകരാറിലായ ഇരുപത്തിമൂന്നുകാരി

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ഫ്രെയിമില്‍ കയറി വന്ന യുവതിയുടെ മാറിടത്തില്‍ ബിബിസി റിപ്പോര്‍ട്ടര്‍ കയറിപ്പിടിച്ച് ചെയ്തത്‌

ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നിയമം നടപ്പാക്കാൻ മാർകറ്റിൽ ഇരുന്ന് സമരം നടത്തി

subeditor

മലപ്പുറത്ത് ശൈശവ വിവാഹം; 12പെൺകുട്ടികളെ കോടതി രക്ഷിച്ചു

subeditor

യുദ്ധവെറിക്കെതിരെ ശക്തമായ ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ഈ സുന്ദരി മോഡൽ പുരുഷനായിരുന്നു. ലിംഗമാറ്റം നടത്തിയ നയനയുടെ വീഡിയോ

subeditor

ഡാര്‍ളിയുടെ മകന്റെ ആദ്യ കുര്‍ബാനയില്‍ പങ്കെടുക്കാമെന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമ്മതിച്ചപ്പോള്‍, ആ കത്തോലിക്ക കുടുംബം തങ്ങള്‍ക്ക് കൈവന്ന അപൂര്‍വ ബഹുമതിയില്‍ ഏറെ അഭിമാനം കൊണ്ടിരുന്നു ,ദി ന്യുയോര്‍ക്ക് ടൈംസ് എഴുതുന്നു

ആകര്‍ഷകമായ കുപ്പികളില്‍ മിനറല്‍ വാട്ടര്‍ നിറക്കുന്നത് ഇങ്ങനെ ; വീഡിയോ വൈറല്‍

മലയാളത്തിലെ യുവ നടി മസാജ് സ്പായുടെ പരസ്യത്തിൽ ;ഗള്‍ഫിലെ ഹാപ്പി എന്‍ഡിംഗ് മസ്സാജ് സെന്ററുകളുടെ പ്രവർത്തനം ഇങ്ങനെ

ടേക്ക് ഓഫും ലാന്റിങ്ങും ഒകെ, ലൈസൻസിനായുള്ള കാലിബ്രേഷൻ സൂപ്പറായി ജയിച്ചു

subeditor

ഇദേഹത്തിന്റെ ഡ്രൈവറായിരുന്ന അഞ്ചുവര്‍ഷമാണ് എന്നെ ഇത്തരത്തില്‍ വലിയ പാഠങ്ങള്‍ പഠിപ്പിച്ചത് ;ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു

ഗിന്നസ് ബുക്കില്‍ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിയ ബ്ലൗസ്

subeditor

ജനങ്ങള്‍ക്ക് അഴിമതിക്കെതിരെ ശബ്ദിക്കാന്‍ അവകാശമുണ്ടോ?

subeditor

വയസ് 92, ഭാര്യമാർ 97; കുട്ടികള്‍ 185; അസൂയപ്പെടേണ്ട, ഇനിയും വിവാഹം ചെയ്യും

subeditor