ലിനിയെ അവസാനമായി ഒരുനോക്കുകാണാനായി മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും മാസ്‌ക് ധരിച്ച് അടുത്തുവരേണ്ടിവന്നു ;അന്ത്യ ചുംബനം പോലും നല്‍കാനാകാതെ…

ലിനിയെ അവസാനമായി ഒരുനോക്കുകാണാനായി അവളുടെ സ്വന്തം മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും മാസ്‌ക് ധരിച്ച് അടുത്തുവരേണ്ടിവന്നു. അതുമാത്രമല്ല അമ്മയ്ക്ക അവസാന ചുംബനം നല്‍കാന്‍പോലും ആ കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞില്ല.

ആതുര ശുശ്രൂഷ എന്ന തൊഴിലിന്റെ മഹത്വം അത്ര വലുതാണ് രോഗികള്‍ക്ക് തണലാവുക അതുതന്നെയാണ് അവരുടെ മഹത്വവും എന്നാല്‍ അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ല ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ല എന്നതിനുള്ള ഉദാഹരണമാണ് നാം ഇന്ന് കേരളത്തില്‍ കാണുന്നത്. എന്നാല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകള്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിനും കഴിയുന്നില്ല. ഈ പെണ്‍കുട്ടിയുടെ മരണം, ഇവിടത്തെ ആശുപത്രിക്കും സര്‍ക്കാരിനും അവരുടെ നിലപാടുകള്‍ മാറ്റനുള്ള ഒരു അവസരമാണ് നല്‍കുന്നത്. അവര്‍ക്ക് ഈ മേഘലയിലുള്ള പ്രധാന്യം എത്രമാത്രം എന്ന് മനസ്സിലാക്കു്‌ക്കൊടുക്കുന്നതാണ് കേരളത്തില്‍ നടന്ന ഈ രക്തസാക്ഷിത്വം. എന്നിട്ടും നഴ്‌സുമാര്‍ക്ക് വേണ്ട ശമ്പളം കൊടുക്കാന്‍ ആശുപത്രി മുതലാളിമാര്‍ തയ്യാറാവുന്നില്ല.

നഴ്‌സുമാരുടെ തൊഴില്‍ മഹത്വം തിരിച്ചറിഞ്ഞ് ആശുപത്രിമുതലാളിമാര്‍ ഇവരെ തെരുവില്‍ നിര്‍ത്തി വെയില്‍കൊള്ളിക്കാതെ ഈ സംഭവത്തോടെയെങ്കിലും അവര്‍ക്കുവേണ്ട നീതി നടപ്പിലാക്കണമെന്നാണ് കേരളത്തിലെ പൊതുജനാഭിപ്രായം. ചേര്‍ത്തല കെവി എം ആശുപത്രിയുടെ മുന്‍പില്‍ 2013ല്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ ഇപ്പോഴും സമരമിരിക്കുകയാണ്. എന്നാല്‍ ആശുപത്രി അടച്ചുപൂട്ടിയാലും നിങ്ങള്‍ക്ക് ശമ്പളം നല്‍കില്ലെന്ന വാശിയോടെ ആശുപത്രി മുതലാളിമാരും.

കോടതി വിധി വന്നിട്ടും അത്‌നടപ്പിലാക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നയം പ്രത്രേകലക്ഷ്യം ഉള്ളതുകൊണ്ടുതന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയുരുത്തല്‍ തെഞ്ഞടുപ്പിനെ നേരിടാനും പാര്‍ട്ടിയുടെ മറ്റാവശ്യങ്ങള്‍ നടത്താനും ആശുപത്രി മുതലാളിമാരുടെ പണം ആവര്യമായതിനാലാണ് സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പ് നയം ലിനിയുടെ രക്തസാക്ഷിത്വത്തിലൂടെ എല്ലാ പൊതുജനങ്ങള്‍ തിരിച്ചറിയണം ലിനിയെ പോലുള്ള നഴസുമാര്‍ ചോരനീരാക്കി ഇത്തരത്തില്‍ ചെയ്ത് രോഗികളുടെ കണ്ണുനീര്‍ തുടയ്ക്കുമ്പോള്‍ അവര്‍ക്ക് മതിയായ ശമ്പളം കൊടുക്കാന്‍ ഇനിയെങ്കിലും ഹോസ്പിറ്റലുകള്‍ തയ്യാറാകണം. ഇനിയെങ്കിലും ഈ പിടിവാശി ഉപേക്ഷിക്കണം. സര്‍ക്കാര്‍ കടമ അവരുടെകടമ നിറവേറ്റണം.