തൊടുപുഴ: അടിമാലിയില്‍ വഴിയില്‍ കിടന്ന മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായസംഭവത്തില് മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിരുന്നുവെന്ന് സൂചന. വഴിയരികില്‍ നിന്ന് ലഭിച്ചെന്ന് പറയുന്ന മദ്യം സുധീഷ് കഴിച്ചിരുന്നില്ല. സുധീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.
സുധീഷ് മദ്യം വഴിയരികില്‍വെച്ച് കിട്ടിയത് തന്നെയാണെന്നാണ് അവകാശപ്പെടുന്നത്. വഴിയരികില്‍ നിന്ന് ലഭിച്ച മദ്യം മറ്റ് പാത്രങ്ങളില്‍ ഒഴിച്ചിരിക്കാമെന്നും ഇതില്‍ കീടനാശിനി കലര്‍ന്നതാവാം ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നുമാണ് പോലീസ് കരുതുന്നത്.
Loading...
അസ്വാസ്ഥ്യമുണ്ടായ മൂന്ന് പേര് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന് എന്നിവരാണ് ചികിത്സയിലുള്ളത്. ഇതില്‍ കുഞ്ഞുമോന്റെ ആര്യോഗ്യനിലഗുരുതരമാണ്. പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്