ക്ലബ്ബുകള്‍ വഴിയും മദ്യം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന സര്‍ക്കാര്‍ ക്ലബ്ബുകള്‍ വഴിയും മദ്യം വിതരണം ചെയ്യാന്‍ അനുമതി നല്‍കി. ക്ല​ബ് അം​ഗ​ങ്ങ​ള്‍​ക്ക് മാ​ത്രം മ​ദ്യം പാ​ഴ്സ​ലാ​യി വി​ല്‍​ക്കാം. ചൊ​വ്വാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്തെ ക്ല​ബു​ക​ള്‍ വ​ഴി മ​ദ്യം പാ​ഴ്സ​ലാ​യി ന​ല്‍​കും. വിദേശമദ്യ ചട്ടത്തിലെ 13 4(എ)യിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 42 ബാറുകള്‍ക്കാണ് ലൈസന്‍സ് ഉള്ളത്. നാളെ മുതല്‍ ഇവിടെ വില്‍പ്പന നടത്താന്‍ സാധിക്കും. സംസ്ഥാനത്ത് 42 ക്ലബ്ബുകള്‍ക്കാണ് ബാര്‍ ലൈസന്‍സുള്ളത്. വി​ദേ​ശ​മ​ദ്യ ച​ട്ട​ങ്ങ​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഭേ​ദ​ഗ​ദി വ​രു​ത്തി പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ക്സൈ​സ് വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്.

നേ​ര​ത്തെ ക്ല​ബു​ക​ളി​ല്‍ അം​ഗ​ങ്ങ​ള്‍​ക്ക് മാ​ത്രം ക്ല​ബി​ന്‍റെ പ​രി​സ​ര​ത്തു​വ​ച്ചു​മാ​ത്രം മ​ദ്യം വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്. ക്ല​ബു​ക​ള്‍​ക്ക് പാ​ഴ്സ​ലാ​യി മ​ദ്യം ന​ല്‍​കാ​ന്‍ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പാ​ഴ്സ​ലാ​യി മ​ദ്യം ന​ല്‍​കാ​ന്‍ സാ​ധി​ക്കും. അ​തേ​സ​മ​യം, മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ ഒ​രു സ​മ​യം അ​ഞ്ച് പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ക്യൂ​വി​ല്‍ പ്ര​വേ​ശ​നം. ക്ല​ബ് കെ​ട്ടി​ട​ത്തി​നു പു​റ​ത്താ​യി പ്ര​ത്യേ​കം സ​ജീ​ക​രി​ക്കു​ന്ന കൗ​ണ്ട​ര്‍ വ​ഴി​യാ​യി​രി​ക്കും മ​ദ്യ​വി​ത​ര​ണം. മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന ക്ല​ബ് അം​ഗ​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ മ​ദ്യം ല​ഭി​ക്കൂ. എന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന അംഗങ്ങള്‍ക്കു മാത്രമേ മദ്യം ലഭിക്കൂ. അബ്കാരി നിയമം അനുസരിച്ച്‌ അനുവദനീയമായ മദ്യം വിതരണം ചെയ്യാം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പാലിച്ചിരിക്കണം.

Loading...

ബീവറേജസുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും ബാറുകള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്തി ബാറുകള്‍ തുറക്കാനൊരുങ്ങുന്നത്. പ്രത്യേക കൗണ്ടറുകള്‍ വഴിയാണ് മാത്രമായിരിക്കും മദ്യം വിതരണം ചെയ്യുക. ക്ലബ്ബിലിരുന്ന് മദ്യം കഴിക്കാന്‍ അനുവദിക്കില്ല. അതേസമയം ബെവ്ക്യു ആപ്പിലെ ബുക്കിങ് ദൂര പരിധി അഞ്ച് കിലോമീറ്ററാക്കി ചുരുക്കി. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് അവരുടെ അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള ഷോപ്പുകളിലെ ടോക്കണ്‍ നല്‍കും. ഈ ടോക്കണ്‍ തീര്‍ന്നിട്ടുണ്ടെങ്കില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നല്‍കും.