ഞാ​യ​റും തി​ങ്ക​ളും മ​ദ്യ​വി​ല്‍​പ്പ​ന ഇല്ല: ബെ​വ് ക്യു ​ആ​പ്പ് ചൊ​വ്വാ​ഴ്ച മു​ത​ല്‍ പൂ​ര്‍​ണ​തോ​തി​ല്‍ സ​ജ്ജ​മാ​കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും മ​ദ്യ​വി​ല്‍​പ്പ​ന ഉ​ണ്ടാ​വി​ല്ലെ​ന്ന് ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍. ബെ​വ് ക്യു ​ആ​പ്പ് ചൊ​വ്വാ​ഴ്ച മു​ത​ല്‍ പൂ​ര്‍​ണ​തോ​തി​ല്‍ സ​ജ്ജ​മാ​കു​മെ​ന്നും ബെ​വ്കോ അ​റി​യി​ച്ചു. അതേസമയം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ വിദേശമദ്യം വിതരണം ചെയ്യുന്നതിന് വികസിപ്പിച്ച ബവ് ക്യൂ മൊബൈൽ ആപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ സംസ്ഥാന ബവ്റിജസ് കോർപറേഷനിൽ നിന്നും സ്റ്റാർട്ടപ്പ് മിഷനിൽ നിന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.

ആ​പ്പി​ലെ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച​യ്ക്ക​കം പ​രി​ഹ​രി​ക്കും. ചൊ​വ്വാ​ഴ്ച മു​ത​ല്‍ പൂ​ര്‍​ണ​തോ​തി​ല്‍ ആ​പ്പ് സ​ജ്ജ​മാ​കു​മെ​ന്നും ബെ​വ്കോ പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച​ത്തെ മ​ദ്യ​വി​ല്‍​പ്പ​ന​യ്ക്കു​ള​ള ബു​ക്കിം​ഗ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച​താ​യും കമ്പ​നി അ​റി​യി​ച്ചു. എന്നാൽ ബെവ്ക്യൂ അപ്പ് വഴി നടന്ന പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി വിലയിരുത്തി. ഉപഭോക്താക്കൾക്ക് മൊബൈൽ ആപ് വഴി ടോക്കൺ ലഭ്യമാക്കാനുള്ള സംവിധാനത്തിലെ പോരായ്മകൾ പരിഹരിച്ചതായി യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകിട്ട് 6.30 മുതൽ ബവ് ക്യൂ ആപ് വഴി 30 ലേക്കുള്ള ടോക്കണുകൾ ലഭിക്കും.

Loading...

ഏകദേശം 4.5 ലക്ഷം ഉപഭോക്താക്കൾക്കാണ് ഒരു ദിവസം സാമൂഹിക അകലം പാലിച്ച് മദ്യവിതരണം നടത്താനാവുക. മേയ് 31, ജൂൺ ഒന്ന് (ഡ്രൈ ഡേ) തീയതികളിൽ മദ്യവിതരണ കേന്ദ്രങ്ങൾക്ക് അവധിയാണ്. ജൂൺ രണ്ടു മുതൽ എല്ലാ സാങ്കേതിക പരിമിതികളും പരിഹരിച്ച് പൂർണമായ സംവിധാനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ബവ്‌കോ എംഡി അറിയിച്ചു.