മദ്യശാലകള്‍ ഉടന്‍ തുറക്കും,കര്‍ശന നിയന്ത്രണങ്ങളോടെ മാത്രം

ന്യൂഡല്‍ഹി: മദ്യശാലകള്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഉടന്‍ തുറക്കും. ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മമാര്‍ഗരേഖയില്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ചില്ലറ മദ്യവില്‍പ്പന ശാലകളായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മദ്യശാലകള്‍ തുറക്കുക.

അതേസമയം ബാറുകള്‍ തുറക്കാന്‍ അനുമതിയില്ല. നിയന്ത്രണങ്ങളോടെ തുറക്കുന്ന മറ്റ് കടകള്‍ ഇവയൊക്കെയാണ്. പാന്‍ ഗുഡ്ക, പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത് ഗ്രീന്‍ സോണുകളിലെ മദ്യശാലകള്‍ തുറക്കാനാണ്. കുറവ് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഓറഞ്ച് സോണുകളിലെ മദ്യശാലകള്‍ക്ക് തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

Loading...

കേരളത്തിലെ കാര്യം പരിശോധിക്കുകയാണെങ്കില്‍ കണ്ണൂരും കോട്ടയവുമാണ് കേന്ദ്രത്തിന്റെ റെഡ്‌സോണ്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ രണ്ട് ജില്ലകളില്‍ ഒഴികെയുള്ള ജില്ലകളിലെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിച്ചേക്കാം. ആളുകള്‍ തമ്മില്‍ ആറടി അകലം പാലിക്കാനും നിബന്ധനയുണ്ട്. മാത്രമല്ല ഒരു സമയം അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ മദ്യവില്‍പ്പന ശാലകളില്‍ പാടില്ലെന്നും കൃത്യമായി അകലം പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല പൊതുസ്ഥലത്ത് മദ്യപാനവും അനുവദനീയമല്ല.

അതേസമയം കൊറോണ പ്രതിരോധത്തിന്റെ ഭാ​ഗമായി രാജ്യവ്യാപക ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. മേയ് മൂന്നിന് അവസാനിക്കേണ്ട ലോക്ക് ഡൗണ്‍ മേയ് 17 വരെയായിരിക്കും തുടരുക. രാജ്യത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മേയ് പതിനേഴ് വരെയാണ് ലോക്ക് ‍ഡൗൺ നീട്ടിയിരിക്കുന്നത്. കർശന നിയന്ത്രണങ്ങൾ തുടരും. ട്രെയിൻ, വിമാർ സർവ്വിസുകൾ തുടങ്ങില്ല. റോഡ് ഗതാഗതവും പതിനേഴ് വരെയില്ല. കൊവിഡ് കേസുകള്‍ കുറവുള്ള ഗ്രീന്‍സോണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനം.