വായ്പ തിരിച്ചടച്ചില്ല; ഗര്‍ഭിണിയായ യുവതിയെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

റാഞ്ചി. ഗര്‍ഭിണിയായ യുവതിയെ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ട്രാക്ടര്‍ കയറ്റി ഇറക്കി കൊന്നു. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജിവനക്കാരനാണ് കൊലപാതകം നടത്തിയത്. കര്‍ഷിക ആവശ്യത്തിന് ട്രാക്ടര്‍ വാങ്ങുവാന്‍ എടുത്ത പണം തിരിച്ചടയ്ക്കുവാന്‍ കഴിയാതെ വന്നതോടെയാണ് പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ ട്രാക്ടര്‍ പിടിച്ചെടുക്കാന്‍ എത്തിയത്. ഇതിനിടെയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.

പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണ്. ഭിന്നശേഷിക്കാരമനായ കര്‍ഷകന്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ട്രാക്ടര്‍ വാങ്ങുന്നതിനായി വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജീവനക്കാര്‍ ട്രാക്ടര്‍ പിടിച്ചെടുക്കുവാന്‍ എത്തിയത്. തുടര്‍ന്ന് കര്‍ഷകന്റെ ഗര്‍ഭിണിയായ മകളും ജീവനക്കാരം തമ്മില്‍ തര്‍ക്കം ഉണ്ടായി തുടര്‍ന്ന് ജീവനക്കാരന്‍ യുവതിയെ ട്രാക്ടര്‍ ഉപയോഗിച്ച് ഇടിച്ച് വീഴ്ത്തുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.

Loading...

അതേസമയം ട്രാക്ടര്‍ തിരിച്ച് പിടിക്കുവാന്‍ എത്തുന്ന കാര്യം പോലീസില്‍ ജീവനക്കാര്‍ അറിയിച്ചില്ലെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് സ്വകാര്യ പണമിടപാട് സ്ഥാപനവും അറിയിച്ചു. യുവതിയും ജീവനക്കാരനും തമ്മില്‍ തര്‍ക്കം ഉണ്ടായന്ന് പോലീസ് അറിയിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകംനടന്നുവെന്നാണ് പോലീസ് കരുതുന്നത്.