അടച്ചിട്ട വീട്ടില്‍ മൂന്ന് ദിവസം പൂജ; നരബലിയെന്ന് നാട്ടുകാര്‍, പോലീസ് വീട് തകര്‍ത്ത് ആറ് പേരെ അറസ്റ്റ് ചെയ്തു

ചെന്നൈ. രണ്ട് ദിവസമായി വീട് അടച്ചിട്ട് മന്ത്രവാദം നടത്തിയ വീട് തകര്‍ത്ത് അകത്ത് കയറി പോലീസ്. വീട്ടില്‍ നിന്ന് രാത്രി നിലവിളി ശബ്ദവും മറ്റും കേട്ടതോടെ നരബലിയാണോ എന്ന് സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി വീട് തുറക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീട് തുറക്കുവാന്‍ കുടുംബം തയ്യാറായില്ല. പൂജ തയസപ്പെടുത്തിയാല്‍ സ്വയം ബലി നല്‍കുമെന്നാണ് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു.

സംഭവത്തില്‍ പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. രണ്ട് ദിവസമായി ഇവര്‍ പൂജ നടത്തുകയായിരുന്നു. ഒരു കുടുംബത്തിലെ അഞ്ച് പേരെയും മന്ത്രവാദിയെയുമാണ് അറസ്റ്റ് ചെയ്തത്. തിരുവണ്ണാമല ജില്ലയിലെ ആറണിയിലാണ് സംഭവം. രണ്ട് ദിവസമായി അടച്ചിട്ട വീട്ടില്‍ പൂജ നടക്കുന്നുണ്ടെന്ന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പോലീസും തസില്‍ദാരും എത്തിയത്. മൂന്നാം ദിവസം രാവിലെ പോലീസും റവന്യു ഉദ്യോഗസ്ഥരും എത്തിയപ്പോഴും വീട്ടില്‍ നിന്ന് മന്ത്രവാദത്തിന്റെയും നിലവിളിയുടെയും ശബ്ദം കേള്‍ക്കുവാന്‍ സാധിച്ചു.

Loading...

പൂജ തടസപ്പെടുത്തെരുതെന്നും തടസ്‌പെടുത്തിയാല്‍ കഴുത്തറുത്ത് മരിക്കുമെന്നും മൂന്നാം ദിവസം പൂജ കഴിഞ്ഞാല്‍ നരബലി ഉണ്ടെന്നും ഫലപ്രാപ്തി ലഭിച്ചാല്‍ മാത്രമേ പുറത്ത് വരുകയുള്ളുവെന്നും കുടുംബം പറഞ്ഞതോടെ വീട് തകര്‍ക്കാര്‍ പോലീസ് തീരുമാനിച്ചു. മുറിവേറ്റ് രക്തം ഒലിച്ച നിലയിലായിരുന്നു കുടുംബാംഗങ്ങള്‍. മുറിയിലാകെ പാവകള്‍ നിരത്തിയിട്ടിരുന്നു. തുടര്‍ന്ന് പോലീസ് ബലപ്രയോഗത്തിലൂടെ ആറ് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ മന്ത്രവാദി കടിച്ച് പരിക്കേല്‍പ്പിച്ചു.