65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സില്‍ താഴെയുള്ള കുട്ടികളും അനാവശ്യമായി വീടിന് പുറത്തേയ്ക്കിറങ്ങരുത്

ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങള്‍ക്കായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്. അണ്‍ലോക് 1 എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 30 വരെ തുടരും. സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. സാമ്ബത്തിക മേഖലയ്ക്കാണ് ഇതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരും. അവശ്യ സാധനങ്ങള്‍ക്ക് മാത്രം ഇളവ്. ഈ മേഖലകളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകളുമാണ് നിയന്ത്രിക്കുക.

Loading...

ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ സാമൂഹിക അകലം ഉറപ്പുവരുത്തി മാര്‍ഗ്ഗരേഖ പ്രകാരം ഉറക്കാം. ചരക്കുനീക്കം എന്നിവയ്ക്ക് നിയന്ത്രണമില്ല. സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചര്‍ച്ച ചെയ്ത ശേഷം തുറക്കും. ഓരോ സ്ഥാപനങ്ങളിലും രക്ഷിതാക്കളുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും കൂടിയാലോചന നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച്‌ രണ്ടാംഘട്ട ഇളവുകളില്‍ തീരുമാനമെടുക്കും.

അന്താരാഷ്ട്ര വിമാനയാത്ര മെട്രോ റെയില്‍ പ്രവര്‍ത്തനം, സിനിമാശാല, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, വിനോദ മേഖലകള്‍, തിയേറ്ററുകള്‍, ബാറുകളും ഓഡിറ്റോറിയങ്ങളും, സമ്മേളന ഹാളുകള്‍ പോലുള്ളവയ്ക്ക് അനുമതിയില്ല,സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക, മതപരമായ പരിപാടികളും വലിയ തോതിലുള്ള മറ്റു കൂടിച്ചേരലുകള്‍ക്കും അനുമതിയില്ല. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം മൂന്നാംഘട്ടത്തില്‍ ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കും.സാഹചര്യം അനുസരിച്ച്‌ അന്തര്‍ സംസ്ഥാന യാത്രകള്‍ സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും തീരുമാനമെടുക്കാം.