ലോക്ക് ഡൗൺ: വാഹന ലൈസൻസ് റദ്ദാക്കാൻ തീരുമാനം

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിലെ അനാവശ്യയാത്ര തടയാന്‍ പൊലീസിന്റെ കടുത്ത നടപടി. ലോക്ക് ഡൌൺ നിലവിൽ ഉള്ളപ്പോൾ ഒരു കൗതുകത്തിനു നിരവധി പേരാണ് റോഡിൽ ഇറങ്ങുഇന്നതു. പലർക്കും എവിടേക്കു പോകുന്നു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പലരുടെ കയ്യിലും ഉണ്ടായിരുന്നില്ല. ഇതൊരു തലവേദനയായി മാറും എന്ന ഘട്ടം വന്നപ്പോഴാണ് പോലീസ് നടപടികൾ കടുപ്പിക്കാൻ തീരുമാനിച്ചത് പലർക്കും ഈ രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചു വലിയ പിടിയൊന്നും ഇല്ല എന്ന് വേണം കരുതാൻ സമൂഹ വ്യാപനത്തിലേക്കു പോകാതിരിക്കാൻ ഉള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് 21 ദിവസത്തെ ലോക്ക് ഡൌൺ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പലരും ഓണാഘോഷം പോകുന്ന പ്രതീതിയോടെ ബുധനാഴ്ച രാവിലെ മൂത്ത നിരത്തി ഇറങ്ങാൻ തുടങ്ങിയെന്നാണ് പോലീസ് കാർ പറയുന്നത്.

അനാവശ്യമായി തുടര്‍ച്ചയായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഒരു തവണ തിരിച്ചയച്ച ശേഷവും യാത്ര തുടര്‍ന്നാലാണ് നടപടി.സമ്പൂര്‍ണ ലോക് ഡൗണിന്റെ രണ്ടാം ദിനവും നിയന്ത്രണങ്ങള്‍ പാലിക്കാതെ, ഒട്ടേറെപ്പേര്‍ ഇന്നും അനാവശ്യയാത്രക്കിറങ്ങി. ഇത് പൊലീസിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും വെല്ലുവിളിയായിരിക്കുകയാണ്. ഭൂരിഭാഗം പേരും കാഴ്ചകാണാനും തമാശയ്ക്കും വണ്ടിയെടുത്തിറങ്ങിയവരാണ്. ഈ പശ്ചാത്തലത്തില്‍ പൊലീസ് നടപടി കടുപ്പിച്ചിരിക്കുകയാണ്.

Loading...

നൂറിലേറെ വാഹനങ്ങളാണ് ഇതിനോടകം തന്നെ പിടിച്ചെടുത്തത്. കണ്ണൂരില്‍ 69 പേരെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിരോധനാജ്ഞ ലംഘിച്ച 30 പേര്‍ അറസ്റ്റിലായി. പിടിച്ചെടുത്ത വാഹനങ്ങള്‍ 21 ദിവസത്തിന് ശേഷം മാത്രമാകും തിരികെ നല്‍കുക. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കോഴിക്കോട് മാത്രം 113 വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.അതിനിടെ, യാത്രക്ക് പാസ് എടുക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് കൂടുതല്‍ അവശ്യവിഭാഗങ്ങളെ ഒഴിവാക്കി പൊലീസ് ഉത്തരവിറക്കി. പൊലീസ് നിര്‍ദേശിക്കുന്ന സത്യവാങ്മൂലം കൈവശം വയ്ക്കാത്തവര്‍ക്കും അവശ്യവിഭാഗത്തിലെ ജോലിയെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡ് കാണിക്കാത്തവര്‍ക്കും എതിരെയാണ് നടപടി കടുപ്പിക്കുന്നത്. ആശുപത്രി, മെഡിക്കല്‍ ഷോപ്പ്, ഡാറ്റാ സെന്റര്‍, ഓണ്‍ലൈന്‍ ഭക്ഷണവിതരണം, പെട്രോള്‍ ബങ്ക്, പാചകവാതകവിതരണം തുടങ്ങിയ ജീവനക്കാര്‍ക്ക് അവരുടെ സ്ഥാപനത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചും യാത്രയാകാം.

സമ്പൂര്‍ണ ലോക് ഡൗണിന്റെ രണ്ടാം ദിനവും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പെടാപ്പാടുമായി പൊലീസും ജില്ലാ ഭരണകൂടങ്ങളും. നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഒട്ടേറെപ്പേര്‍ ഇന്നും അനാവശ്യയാത്രക്കിറങ്ങി. ഇത്തരക്കാരെ തടഞ്ഞ് തിരിച്ചയച്ചതിനൊപ്പം നൂറിലേറെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കണ്ണൂരില്‍ 69 പേരെ അറസ്റ്റ് ചെയ്തു. യാത്രക്ക് പാസ് എടുക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് കൂടുതല്‍ അവശ്യവിഭാഗങ്ങളെ ഒഴിവാക്കി പൊലീസ് ഉത്തരവിറക്കി.

ഭൂരിഭാഗം പേരും കാഴ്ചകാണാനും തമാശയ്ക്കും വണ്ടിയെടുത്തിറങ്ങിയവരാണ്. ഒടുവില്‍ പൊലീസ് നടപടി കടുപ്പിച്ചു. ഒന്നെങ്കില്‍ പൊലീസ് നിര്‍ദേശിക്കുന്ന സത്യവാങ്മൂലം കൈവശം വയ്ക്കണം. അല്ലങ്കില്‍ അവശ്യവിഭാഗത്തിലെ ജോലിയെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡ് കാണിക്കണം. ഇത് രണ്ടുമില്ലാത്തവരെ തടയും തിരിച്ചയക്കും. ആശുപത്രി, മെഡിക്കല്‍ ഷോപ്പ്, ഡാറ്റാ സെന്റര്‍, ഓണ്‍ലൈന്‍ ഭക്ഷണവിതരണം, പെട്രോള്‍ ബങ്ക്, പാചകവാതകവിതരണം തുടങ്ങിയ ജീവനക്കാര്‍ക്ക് അവരുടെ സ്ഥാപനത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചും യാത്രയാകാം.
കൊച്ചിയിലും റോഡിലെ തിരക്കിനും അനാവശ്യയാത്രക്കും ഒരു കുറവുമില്ല. അനാവശ്യയാത്രക്കിറങ്ങിയ ബൈക്ക് യാത്രക്കാരന്റെ താക്കോല്‍ ഊരിയെടുത്ത് കോഴിക്കോട് പൊലീസ് നടപടി കടുപ്പിച്ചു.