സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല; രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ മാത്രം ലോക്ക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കുകയാണെന്ന് മുഖമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് ഇനി മുതല്‍ പ്രാദേശിക ലോക്ക്ഡൗണ്‍ മാത്രമായിരിക്കും ഉണ്ടാവുക. മെയ് 8 ന് ലോക്ക്ഡൗണ്‍ ആരംഭിച്ച ശേഷം ഇപ്പോള്‍ സ്ഥിതിയില്‍ വ്യത്യാസം ഉണ്ടെന്ന് രോഗവ്യാപനം കുറയുകയും ചെയ്യുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനം എടുത്തത്. എന്നാല്‍ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ജൂണ്‍ 17 മുതല്‍ മിതമായ രീതിയില്‍ പൊതുഗതാഗതം അനുവദിക്കും. ജൂണ്‍ 17 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുള്ളത് പോലെ തിങ്കള്‍,ബുധന്‍, വെള്ളി ദിവസങ്ങളിലായി തുടരും. വിവാഹത്തിനും മരണാനന്തര ചടങ്ങിനും ഇരുപത് പേരെ മാത്രം അനുവദിക്കും. മറ്റു ആള്‍ക്കൂട്ടങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ല. ബിവറേജസ് ഔട്ട്‌ലറ്റുകളും ബാറുകളും തുറക്കും. 9മുതല്‍ വരെ 7 വരെ ആണ് പ്രവര്‍ത്തിക്കു. ആപ്പ് വഴി ബുക്ക് ചെയ്താണ് ആവശ്യക്കാര് എത്തേണ്ടത്.

തദ്ദേശസ്ഥാപനങ്ങളിലെ ഏഴ് ദിവസത്തെ ശരാശരി ടിപിആര്‍ എട്ട് ശതമാനത്തിന് താഴെ വന്നാല്‍ അതിനെ കുറഞ്ഞ വ്യാപനമായി കണക്കാക്കും. എട്ടിനും 20 ശതമാനത്തിനും ഇടയിലാണ് വ്യാപനമെങ്കിലും ഭാഗീക നിയന്ത്രമുണ്ടാവും. 20 ശതമാനത്തിന് മുകളിലാണ് ടിപിആര്‍ എങ്കില്‍ അവിടെ അതിതീവ്രവ്യാപനമേഖലയായി കണക്കാക്കി നിയന്ത്രണം ഏര്‍പ്പെടുത്തും. 30 ശതമാന്തതിന് മുകളിലേക്ക് ടിപിആര്‍ വന്നാല്‍ കര്‍ശനനിയന്ത്രണം ഉണ്ടാവും.കാര്‍ഷിക-വ്യാവസായ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും അനുവദിക്കും. ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് എല്ലാ അവശ്യസര്‍വ്വീസ് കേന്ദ്രങ്ങളും തുറക്കാം. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ 17 മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. സെക്രട്ടേറിയറ്റില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ അന്‍പത് ശതമാനം ജീവനക്കാരുമായി പ്രവര്ത്തിക്കും. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും.ഡെല്‍റ്റ അടക്കമുള്ള വൈറസ് വകഭേദം നിലനില്‍ക്കുന്നിനാല്‍ കുറച്ചു ദിവസം കൂടി ജാഗ്രതവേണം.

Loading...

പൊതുപരീക്ഷകള്‍ അനുവ?ദിക്കും. റെസ്റ്റോറന്റുകളില്‍ ടേക്ക് എവേയും ഓണ്‍ലൈന്‍ ഡെലിവറിയും തുടരും. ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. മാളുകളും ഈ ഘട്ടത്തില്‍ തുറക്കാന്‍ പാടില്ല. എല്ലാ ബുധനാഴ്ചയും ആഴ്ചയിലെ തദ്ദേശസ്ഥാപനങ്ങളിലെ അവസാന ഏഴ് ദിവസത്തെ ശരാശരി ടിപിആര്‍ പരിശോധിച്ച്. നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തും. ഇക്കാര്യം ജില്ലാ ഭരണകൂടങ്ങള്‍ നിര്‍വഹിക്കും.ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ എല്ലാ കടകളും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറക്കാം. അന്‍പത് ശതമാനം ജീവനക്കാരുമായി വേണം പ്രവര്‍ത്തിക്കാന്‍. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അന്‍പത് ശതമാനം ജീവനക്കാരുമായി ജൂണ്‍ 17 മുതല്‍ ആരംഭിക്കാം.എട്ട് മുതല്‍ 20 ശതമാനം വരെ ടിപിആര്‍ ഉള്ള സ്ഥാപനങ്ങളില്‍ അവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് വരെ രാത്രി എഴ് വരേയും മറ്റുള്ള വ്യാപാര സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ അന്‍പത് ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.

സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അന്‍പത് ശതമാനം ജീവനക്കാരുമായി ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.ടിപിആര്‍ 20 ശതമാനത്തിന് മുകളിലുള്ള അതിവ്യാപന മേഖലകളില്‍ അവശ്യസര്‍വ്വീസുകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ. മറ്റു കടകള്‍ വെള്ളിയാഴ്ച മാത്രം ഏഴ് മുതല്‍ ഏഴ് വരെ പകുതി ജീവനക്കാരുമായി തുറക്കാം.ടിപിആര്‍ മുപ്പതിന് മേലെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കും. ടിപിആര്‍ നിരക്ക് ഇരുപതിനും മുപ്പതിനും ഇടയിലാണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണും, ടിപിആര്‍ എട്ടിനും ഇരുപതിനും ഇടയിലെങ്കില്‍ ഭാഗീക ലോക്ക് ഡൗണും ടിപിആര്‍ എട്ടിനും താഴെയെങ്കില്‍ നിയന്ത്രണങ്ങളോടെ സാധാരണ പ്രവര്‍ത്തനവും ഇതാണ് ഉദ്ദേശിക്കുന്നത്. ടിപിആര്‍ എട്ടിന് താഴെയുള്ള 147 തദ്ദേശസ്ഥാപനങ്ങള്‍ ഇന്നത്തെ കണക്ക് അനുസരിച്ച് കേരളത്തിലുണ്ട്. എട്ടിനും ഇരുപതിനും ഇടയില്‍ 716 തദ്ദേശസ്ഥാപനങ്ങളാണ്. 20നും 30നും ഇടയില്‍ 146 തദ്ദേശസ്ഥാപനങ്ങളാണ്. മുപ്പതിന് മുകളില്‍ ടിപിആര്‍ ഉള്ളത് 25 തദ്ദേശ സ്ഥാപനങ്ങളാണ്.

g