24 മണിക്കൂറിനിടെ 35,000 കോവിഡ് രോഗികള്‍,പാരിസ് വീണ്ടും ലോക്​ഡൗണിലേക്ക്

പാരിസ്​: ഇന്ന്‌ രാത്രിയോടെ പാരിസില്‍ ഒരു മാസം നീണ്ടേക്കാവുന്ന കോവിഡ്​ നിയന്ത്രണം നിലവില്‍ വരും. കോവിഡ് വ്യാപന ഭീഷണിയെ തുടര്‍ന്ന് ഫ്രഞ്ച്​ തലസ്​ഥാന നഗരമായ പാരിസ് വീണ്ടും ലോക്​ഡൗണിലേക്ക്​. വീടിനു പുറത്തിറങ്ങുന്നതും വ്യായാമം ചെയ്യുന്നതുമുള്‍പെടെ ഇളവുകളോടെയാണ്​ ലോക്​ഡൗണ്‍ നടപ്പാക്കുകയെന്ന്​ പ്രധാനമന്ത്രി ജീന്‍ ​ കാസ്റ്റക്​സ്​ വ്യക്തമാക്കി .

വീടിന്​ 10 കിലോമീറ്റര്‍ പരിധിയില്‍ വ്യായാമം അനുവദിക്കും. ന്യായമായ കാരണങ്ങളില്ലെങ്കില്‍ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക്​ യാത്ര അനുവദിക്കില്ല. വീടിനു പുറത്തിറങ്ങുന്നവര്‍ ഇറങ്ങാനുള്ള കാരണം വെള്ളക്കടലാസില്‍ എഴുതി സൂക്ഷിക്കണം. ഫ്രാന്‍സില്‍ പാരിസിനു പുറമെ രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്​ത മറ്റിടങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തും . ദേശവ്യാപകമായി നിലനില്‍ക്കുന്ന കര്‍ഫ്യൂവും തുടരും.ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തുമ്ബോള്‍ ​ അടിയന്തര സേവനങ്ങളും സ്‌കൂളുകളും പ്രവര്‍ത്തിക്കും .മറ്റു സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും .വ്യാപാര സ്​ഥാപനങ്ങള്‍ സംബന്ധിച്ച്‌​ വിശദമായ വാര്‍ത്താകുറിപ്പ്​ വൈകാതെ പുറത്തിറക്കും.

Loading...

24 മണിക്കൂറിനിടെ 35,000 കോവിഡ്​ ബാധിതരാണ്​ പുതുതായി രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. പ്രതി ദിനം രോഗബാധയേല്‍ക്കുന്നവരുടെ നിരക്ക്​ ഉയരുന്നത്​ ​ഫ്രാന്‍സില്‍ കോവിഡ്​ മൂന്നാം തരംഗത്തി​ലേക്ക്​ സൂചന നല്‍കുന്നതായി പ്രധാനമന്ത്രി ജീന്‍ ​ കാസ്റ്റക്​സ്​ വ്യക്തമാക്കി. പാരിസില്‍ രോഗം ബാധിച്ച്‌​ 1,200 ഓളം പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​ . കോവിഡിന്റെ രണ്ടാം തരംഗം നവംബറിലേതിനെക്കാള്‍ ഉയര്‍ന്ന നിരക്കാണിതെന്ന്​ സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു .