സ്ത്രീകളുടെ ലെഗിൻസ്: തന്റെ നിലപാടിൽ ഉറച്ചുനില്ക്കുന്നു-ബാബു കുഴിമറ്റം.

സ്ത്രീകള്‍ ലെഗിന്‍സ് ധരിക്കുന്നതിനെക്കുറിച്ചുള്ള ഫെയ്സ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചെങ്കിലും തന്‍റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ബുക്മാര്‍ക് സെക്രട്ടറി ബാബു കുഴിമറ്റം. സ്ത്രീകള്‍ ലെഗിന്‍സ് ധരിക്കുന്നത് സംബന്ധിച്ച് ബാബു ഫെയ്സ് ബുക്കില്‍ നടത്തിയ പരാമര്‍ശം വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.ലെഗിന്‍സ് ധരിച്ച സ്ത്രീകളെ കാണുന്പോള്‍ തനിക്ക് ലൈംഗിക വികാരമുണ്ടാകുമെന്നായിരുന്നു ബാബു കുഴിമറ്റത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിലെ പരാമര്‍ശം. വിവാദം കൊഴുക്കുന്നതിനിടെ ബാബുവിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായി.കാലിക പ്രധാന്യമുള്ള ഒരു ദുഷ്പ്രവണതയെ തുറന്നുകാട്ടാനായിരുന്നു താന്‍ ശ്രമിച്ചത്.എന്നാല്‍ അതിന്‍റെ പേരില്‍ ചിലര്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് ബാബു കുഴിമറ്റത്തിന്‍റെ വിശദീകരണം.മതമേലധ്യക്ഷന്മാരുള്‍പ്പടെ നിരവധി പ്രമുഖര്‍ തനിക്ക് പിന്തുണയുമായി രംഗതെത്തിയിട്ടുണ്ടെന്നും ന്യൂനപക്ഷം മാത്രമാണ് സംഭവം വിവാദമാക്കാന്‍ ശ്രമിക്കുന്നതെന്നും ബാബു കുഴിമറ്റം ന്യായീകരിക്കുന്നു.