ലോക്‌സഭ തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിൽ, കേരളത്തില്‍ ഏപ്രില്‍ 23ന് , മെയ് 21 ന് വോട്ടെണ്ണൽ , തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു .തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തിയതി പ്രഖ്യാപിച്ചത്.ഏഴ് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11ന് (91 സീറ്റ് ), ആദ്യ ഘട്ടവും ഏപ്രില്‍ 18ന് (97 സീറ്റ് )രണ്ടാം ഘട്ടവും, ഏപ്രില്‍ 23 ന് ( 115 സീറ്റ് )
മൂന്നാം ഘട്ടവും ഏപ്രില്‍ 29ന് ( 71 സീറ്റ് ) ,നാലാം ഘട്ടവും മെയ് 6ന്( 51 സീറ്റ് ) അഞ്ചാം ഘട്ടവും , മെയ് 12ന് ( 59 സീറ്റ് )
ആറാം ഘട്ടവും മെയ് 19ന് (59 സീറ്റ് )ഏഴാം ഘട്ടവും തെരഞ്ഞെടുപ്പ് നടക്കും.

മെയ് 23 നാണ് വോട്ടെണ്ണല്‍ .കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തും .വിഗ്യാൻ ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് വിവിധ തലങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷാകാലം ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതെന്ന് സുനില്‍ അറോറ വ്യക്തമാക്കി . തിയതി പ്രഖ്യാപിച്ചതോടെ മാതൃകാപരമായ പെരുമാറ്റ ചട്ടം നിലവിൽ വന്നു .വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്‌ .

Loading...

ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേക മാനദണ്ഡം ഏര്‍പ്പെടുത്തി. കേസുള്ള സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ പത്രപരസ്യം നല്‍കി കമ്മീഷനെ അറിയിക്കണം . വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും പതിച്ചിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.